വാര്യര്‍ സമാജം കേന്ദ്രവാര്‍ഷിക സമ്മേളനം

Sunday 20 May 2018 2:11 am IST
സമസ്ത കേരള വാര്യര്‍ സമാജം 40-ാം കേന്ദ്ര വാര്‍ഷികസമ്മേളനം 25,26,27 തീയതികളില്‍ ചങ്ങനാശ്ശേരി മതുമൂലയില്‍ വാര്യര്‍സമാജം ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 25ന് രാവിലെ 8ന് തിരുനക്കര മഹാദേവക്ഷേത്ര മൈതാനിയില്‍നിന്നും സമ്മേളന നഗരിയിലേക്ക് വിളംബരജാഥ തുടങ്ങും

കോട്ടയം: സമസ്ത കേരള വാര്യര്‍ സമാജം  40-ാം കേന്ദ്ര വാര്‍ഷികസമ്മേളനം 25,26,27 തീയതികളില്‍ ചങ്ങനാശ്ശേരി മതുമൂലയില്‍ വാര്യര്‍സമാജം ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 25ന് രാവിലെ 8ന് തിരുനക്കര മഹാദേവക്ഷേത്ര മൈതാനിയില്‍നിന്നും സമ്മേളന നഗരിയിലേക്ക് വിളംബരജാഥ തുടങ്ങും. രാവിലെ 9ന് പതാക ഉയര്‍ത്തും. 10.30ന് പ്രതിനിധിസഭയില്‍  പ്രസിഡന്റ് ടി.വി. ശ്രീനിവാസ വാര്യര്‍, ജനറല്‍ സെക്രട്ടറി പി.വി. മുരളീധരന്‍ എന്നിവര്‍ സംസാരിക്കും. 

വൈകിട്ട് 5ന് പൊതുസമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. ടി.വി. ശ്രീനിവാസവാര്യര്‍ അധ്യക്ഷനാകും, താഴമണ്‍മഠം കണ്ഠര് രാജീവര് ഭദ്രദീപം തെളിക്കും. 26ന് രാവിലെ 7.30ന് മാലകെട്ട് മത്സരം, 9ന് ചിത്രരചനാ മത്സരം, 10ന് വനിതാസമ്മേളനം അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മിഭായി ഉദ്ഘാടനം ചെയ്യും, വനിതാവേദി പ്രസിഡന്റ് പി.റ്റി. രാജലക്ഷ്മി അധ്യക്ഷയാകും. ഡോ: ജെ. പ്രമീളാദേവി മുഖ്യതിഥിയാകും, വൈകിട്ട് 4.30ന് സാംസ്‌കാരിക സമ്മേളനം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ഉദ്ഘാടനം ചെയ്യും. എന്‍.വി. കൃഷ്ണവാര്യര്‍ പുരസ്‌കാരം പ്രഭാവര്‍മ്മയ്ക്ക് സമ്മാനിക്കും. വയലാര്‍ ശരത്ചന്ദ്രവര്‍മ്മ മുഖ്യപ്രഭാഷണം നടത്തും.

   27ന്  രാവിലെ 8.30ന് സാംസ്‌കാരിക ഘോഷയാത്ര, 9.30ന് ആദരായനം ഡോ: പി.വി. രാഘവവാര്യര്‍ ഉദ്ഘാടനം ചെയ്യും.  വി.ആര്‍. ബാലകൃഷ്ണവാര്യര്‍ അധ്യക്ഷനാകും. 10ന് യുവജന സമ്മേളനം രാഹുല്‍ ഈശ്വര്‍ ഉദ്ഘാടനം ചെയ്യും. 12.30ന് സമാപന സമ്മേളനം നടക്കും. വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ എം.ആര്‍. ശശി, വര്‍ക്കിങ് ചെയര്‍മാന്‍ വി.ആര്‍. ബാലകൃഷ്ണ വാര്യര്‍, ജനറല്‍ കണ്‍വീനര്‍ പി.വി. മുരളീധരന്‍, കള്‍ച്ചറല്‍ കമ്മിറ്റി കണ്‍വീനര്‍ ടി.ജി. ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.