സര്‍ക്കാരിന്റെ വാര്‍ഷികത്തില്‍ മാണി പങ്കെടുത്തില്ല

Sunday 20 May 2018 3:56 am IST

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കെ.എം. മാണിയെ സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുപ്പിക്കാനുള്ള സിപിഎം ശ്രമം പരാജയപ്പെട്ടു. കണ്ണൂരില്‍ നടന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടന ചടങ്ങ് ബിജെപി ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികള്‍ എല്ലാം ബഹിഷ്‌ക്കരിച്ചു. 

 ഈ സാഹചര്യത്തില്‍ കെ. എം. മാണിയെ  ഏതുവിധേനയും ചടങ്ങിനെത്തിക്കാനായിരുന്നു സിപിഎം ശ്രമം. അതുവഴി ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാണി ഇടതുമുന്നണിക്കൊപ്പമാണെന്ന പ്രതീതി ഉണ്ടാക്കാനും സാധിക്കുമെന്നായിരുന്നു സിപിഎം കണക്കുകൂട്ടല്‍. എന്നാല്‍ മാണി വിട്ടു നിന്നതോടെ സിപിഎം തന്ത്രം ദയനീയമായി പരാജയപ്പെട്ടു. 

 ഉപതെരഞ്ഞെടുപ്പില്‍ മാണിയുടെ പിന്തുണ പരസ്യമായി നേടിയെടുക്കാന്‍ സിപിഎം മാസങ്ങളായി പരിശ്രമിക്കുകയാണ്. ഇതിന്റെ പേരില്‍ ഘടകകക്ഷിയായ സിപിഐ ഉയര്‍ത്തിയ അഭിപ്രായ ഭിന്നത പോലും സിപിഎം അവഗണിക്കുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.