യുവാവിണ്റ്റെ തിരോധാനം അന്വേഷിക്കണം: ബിജെപി

Saturday 10 November 2012 11:17 pm IST

മമ്പറം: പാതിരിയാട്‌ പറമ്പായിയിലെ പി.നിഷാദിണ്റ്റെ തിരോധാനത്തെക്കുറിച്ച്‌ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന്‌ ബിജെപി വേങ്ങാട്‌ പഞ്ചായത്ത്‌ കമ്മറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ഒക്ടോബര്‍ ൨൧നാണ്‌ ഇയാളെ വീട്ടില്‍ നിന്നും കാണാതായത്‌. സംഭവത്തിലെ ദുരൂഹത നീക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുസ്ളിം തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ശക്തി കേന്ദ്രമാണ്‌ പറമ്പായി പ്രദേശം അതുകൊണ്ട്‌ തന്നെ ഇയ്യാളുടെ തിരോധാനത്തിനുപിന്നില്‍ ഇവര്‍ക്ക്‌ ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കണം. യോഗത്തില്‍ എ.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എം.കെ.വത്സന്‍, പി.സുധീര്‍ബാബു, കെ.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.