ഡോ. എം.സാംബശിവന്‍ അന്തരിച്ചു

Sunday 20 May 2018 3:00 am IST
പ്രശസ്ത ന്യൂറോ സര്‍ജന്‍ ഡോ. എം.സാംബശിവന്‍ (82) അന്തരിച്ചു. ചെന്നൈയില്‍ മകന്റെ വസതിയിലായിരുന്നു അന്ത്യം. ദേശീയ പ്രസ്ഥാനങ്ങളുമായും ഹിന്ദു സംഘടനകളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം ബ്രാഹ്മണ സഭ അധ്യക്ഷനായിരുന്നു

തിരുവനന്തപുരം: പ്രശസ്ത ന്യൂറോ സര്‍ജന്‍ ഡോ. എം.സാംബശിവന്‍ (82) അന്തരിച്ചു. ചെന്നൈയില്‍ മകന്റെ വസതിയിലായിരുന്നു അന്ത്യം. ദേശീയ പ്രസ്ഥാനങ്ങളുമായും ഹിന്ദു സംഘടനകളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം ബ്രാഹ്മണ സഭ അധ്യക്ഷനായിരുന്നു. 

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ന്യൂറോ സര്‍ജറി വിഭാഗം തലവന്‍, മെഡിക്കല്‍ കോളജിലെ വൈസ് പ്രിന്‍സിപ്പാള്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോസ്‌മോപൊളിറ്റന്‍ ആശുപത്രിയില്‍ ന്യൂറോ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. വേദ പണ്ഡിതനും ആധ്യാത്മിക രംഗത്തെ നിറസാന്നിധ്യവുമായിരുന്നു. അഭിഭാഷകനായിരുന്ന മഹാദേവയ്യരുടേയും ആവടി അമ്മാളിന്റെയും മകനായി 1936 ലാണ്  ജനനം.  ആറ് ഗോള്‍ഡ് മെഡലുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ ഡോ. സാംബശിവന്‍ വെല്ലൂരില്‍ നിന്നാണ് ന്യൂറോ സര്‍ജറിയില്‍ എംഎസ് നേടിയത്.

 ഭാര്യ: ഗോമതി. മക്കള്‍: ഡോ. മഹേഷ് സാംബശിവന്‍ (ന്യൂറോ സര്‍ജന്‍ കോസ്‌മോ ആശുപത്രി), ശ്രീവിദ്യ, കുമാര്‍. മൃതദേഹം തിരുവനന്തപുരത്തെ വസതിയായ മെഡിക്കല്‍ കോളജ് ടാഗോര്‍ ഗാര്‍ഡന്‍സിലെ ശിവപ്രിയയില്‍ എത്തിക്കും. ഇവിടെ പൊതുദര്‍ശനത്തിന് വച്ച ശേഷം കരമന ബ്രാഹ്മണ സമൂഹം ശ്മശാനത്തില്‍  ഇന്ന് സംസ്‌കരിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.