ജമ്മുകശ്മീരിലെ കുപ് വാരയില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരരെ വധിച്ചു

Sunday 20 May 2018 10:22 am IST
ജമ്മുകശ്മീരിലെ കുപ്വാരയില്‍ സുരക്ഷാസേന നാല് ഭീകരരെ വധിച്ചു. വെള്ളിയാഴ്ച രാത്രിയാണ് കുപ്വാരയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ് വാര യില്‍ സുരക്ഷാസേന നാല് ഭീകരരെ വധിച്ചു. വെള്ളിയാഴ്ച രാത്രിയാണ് കുപ്വാരയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാശ്മീര്‍ സന്ദര്‍ശനത്തെ തുടര്‍ന്നു അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് അതിര്‍ത്തിയില്‍ ഭീകരര്‍ സൈന്യത്തിനു നേരെ ആക്രമണം അഴിച്ചുവിട്ടത്. മരിച്ച ഭീകരരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങളൊന്നും കിട്ടിയിട്ടില്ല.

വെള്ളിയാഴ്ച കുപ്വാരയിലുണ്ടായ വെടിവയ്പില്‍ ഒരു സൈനികനും രണ്ട് പ്രദേശവാസികളും കൊല്ലപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.