ഇന്ത്യന്‍ വംശജയുടെ കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍

Sunday 20 May 2018 11:20 am IST

ലണ്ടന്‍: ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. മിതേഷ് പട്ടേല്‍ എന്ന ഇന്ത്യക്കാരനെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. അറസ്റ്റിലായ ഇയാളെ ടീസിഡ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. 

മിഡില്‍സ്ബോറോയില്‍ കെമിസ്റ്റ് ഷോപ്പ് നടത്തി വരികയായിരുന്ന ജെസീക്ക പട്ടേലാണ്(36) ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യുവതിയുടെ ഭര്‍ത്താവായ മിതേഷ് പട്ടേലിനെ ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ജെസീക്ക പട്ടേലിനെ മിഡില്‍സ്ബോറോയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബ്രിട്ടനില്‍ ഫാര്‍മസിസ്റ്റായി ജോലി നോക്കുകയായിരുന്നു ഇവര്‍. ഭര്‍ത്താവ് മിതേഷിനൊപ്പം അദ്ദേഹത്തിന്റെ ഉടമസ്ഥതയുള്ള സ്ഥാപനത്തിലാണ് ജെസീക്ക ജോലി നോക്കിയിരുന്നത്.

മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ പഠനകാലത്താണ് ജസീക്കയും മിതേഷും അടുപ്പത്തിലാകുന്നത്. പിന്നീട് ഇരുവരും വിവാഹിതരാകുകയായിരുന്നു. എന്നാല്‍ ഇവര്‍ തമ്മില്‍ പ്രശ്നങ്ങളൊന്നും തന്നെ ഇല്ലെന്നാണ് അയല്‍ക്കാര്‍ പോലീസിനോട് പറഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.