കുട്ടികളുടെ അശ്ശീല വീഡിയോ: സാമൂഹിക മാധ്യമങ്ങള്‍ക്ക് പിഴ

Sunday 20 May 2018 12:08 pm IST
കുട്ടികളുടെ അശ്ശീല-ബലാത്സംഗ വീഡിയോകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സാമൂഹിക മാധ്യമ സ്ഥാപനങ്ങള്‍ക്ക് സുപ്രീംകോടതി പിഴ ചുമത്തി. ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഗൂഗിള്‍ ഉ0ള്‍പ്പെടെയുള്ള പ്രമുഖ സാമൂഹിക മാധ്യമ സ്ഥാപനങ്ങള്‍ക്കാണ് സുപ്രീംകോടതി പിഴ ചുമത്തിയത്

ന്യൂദല്‍ഹി: കുട്ടികളുടെ അശ്ശീല-ബലാത്സംഗ വീഡിയോകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സാമൂഹിക മാധ്യമ സ്ഥാപനങ്ങള്‍ക്ക് സുപ്രീംകോടതി പിഴ ചുമത്തി. ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഗൂഗിള്‍ ഉ0ള്‍പ്പെടെയുള്ള പ്രമുഖ സാമൂഹിക മാധ്യമ സ്ഥാപനങ്ങള്‍ക്കാണ് സുപ്രീംകോടതി പിഴ ചുമത്തിയത്.

കുട്ടികളുടെ അശ്ലീല വിഡിയോകള്‍ പ്രചരിക്കുന്നത് തടയാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഏപ്രില്‍ 16ന് ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ഉദയ് ഉമേഷ് ലളിത് എന്നിവരടങ്ങിയ ബെഞ്ച് ഈ സ്ഥാപങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരും ഇതു സംബന്ധിച്ച് ഒരു വിവരവും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചില്ലെന്ന്‌ േകാടതി പറഞ്ഞു.

ജൂണ്‍ 15നുള്ളില്‍ പ്രതികരണം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഒരു ലക്ഷം രൂപ പിഴ സഹിതമാണ് സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടത്. പ്രജ്ജ്വല എന്ന സന്നദ്ധ സംഘടന നല്‍കിയ പരാതിയിലാണ് നടപടി. വിഷയത്തില്‍ കോടതി സ്വമേധയാ കേസെടുക്കുകയും അഡ്വ. അപര്‍ണ ഭട്ടിനെ അമിക്കസ് ക്യുറിയായി നിയമിക്കുകയുമായിരുന്നു.

എന്നാല്‍ ഈ ഉത്തരവിനോട് സ്ഥാപനങ്ങളൊന്നും പ്രതികരിച്ചിട്ടില്ലെന്നും ആവശ്യമായ ഒരു രേഖയും സമര്‍പ്പിച്ചില്ലെന്നും ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ഇതേക്കുറിച്ച് അന്വേഷിക്കാന്‍ അഭിഭാഷകയായ അപര്‍ണ ഭട്ടിനെ അമിക്കസ് ക്യൂറിയായി നിയമിക്കുകയും ചെയ്തു. അതേസമയം സൈബര്‍ കുറ്റകൃത്യങ്ങളില്‍ പരാതി നല്‍കാനുള്ള പോര്‍ട്ടല്‍ ആരംഭിക്കാനുള്ള സര്‍ക്കാര്‍ സംവിധാനം ജൂലായ് 15നു മുമ്പ്പ്രവര്‍ത്തനക്ഷമമാക്കാനും കോടതി നിര്‍ദേശം നല്‍കി.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.