കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് - ജെഡിഎസ് അവിശുദ്ധ സഖ്യം; അത് താനെ വീഴും

Sunday 20 May 2018 2:19 pm IST
ബിജെപി കുതിരക്കച്ചവടം നടത്തിയിട്ടില്ല. അങ്ങിനെയെങ്കില്‍ വിശ്വാസവോട്ട് വിധി മറ്റൊന്ന് ആയേനെ. കോണ്‍ഗ്രസ് നടത്തിയത് കുതിരക്കച്ചവടമല്ലെന്നും കുതിരാലയം മൊത്തമായി വാങ്ങുകയായിരുന്നുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി

ന്യൂദല്‍ഹി: കര്‍ണാടകത്തില്‍ ജെഡിഎസ് കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അവിശുദ്ധമായ കൂട്ടുകെട്ടാണ് കര്‍ണാടകത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഈ സര്‍ക്കാര്‍ വൈകാതെ തന്നെ സ്വയം താഴെ വീഴുമെന്നും അമിത് ഷാ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

അവിശുദ്ധമായ കൂട്ടുകെട്ടിന് കര്‍ണാടകയില്‍ അധിക ആയുസുണ്ടാവില്ല. ജനങ്ങളുടെ സമ്മര്‍ദത്തെ അവഗണിക്കാന്‍ സഖ്യത്തിന് ആവില്ല. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തെ ജനങ്ങള്‍ ഒരു പാഠം പഠിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു. 

ഗവര്‍ണര്‍ അനുവദിച്ച 15 ദിവസം കിട്ടിയിരുന്നെങ്കില്‍ എംഎല്‍എമാര്‍ ജനവികാരം മനസിലാക്കി മനസ്സുമാറ്റുമായിരുന്നെന്നും ബിജെപി കുതിരക്കച്ചവടം നടത്തിയിട്ടില്ല. അങ്ങിനെയെങ്കില്‍ വിശ്വാസവോട്ട് വിധി മറ്റൊന്ന് ആയേനെ. കോണ്‍ഗ്രസ് നടത്തിയത് കുതിരക്കച്ചവടമല്ലെന്നും കുതിരാലയം മൊത്തമായി വാങ്ങുകയായിരുന്നുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

സഭയില്‍ വിശ്വാസം തെളിയിക്കാന്‍ 15 ദിവസം ബിജെപിക്ക് ലഭിച്ചിരുന്നെങ്കില്‍ വിധി മറ്റൊന്നാകുമായിരുന്നു. പ്രതിപക്ഷത്തുള്ള ജനപ്രതിനിധികള്‍ അവരെ തെരഞ്ഞെടുത്ത ജനങ്ങളുമായി കൂടികാഴ്ച നടത്തിയിരുന്നെങ്കില്‍ ജനകീയ സമ്മര്‍ദം മൂലം അവര്‍ ബിജെപിയെ പിന്തുണക്കുമായിരുന്നു. കോണ്‍ഗ്രസ്-ജെഡിഎസ് അവിശുദ്ധ കൂട്ടുകെട്ടിന് 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.