മുഖ്യമന്ത്രിസ്ഥാനം കോണ്‍ഗ്രസ്സുമായി പങ്കുവെയ്ക്കില്ല

Sunday 20 May 2018 3:36 pm IST
കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് കോണ്‍ഗ്രസ്സുമായി യാതൊരു കരാറുകളുമില്ലെന്ന് ജനതാദള്‍ നേതാവ് എച്ച്.ഡി കുമാരസ്വാമി. കോണ്‍ഗ്രസ്സും ജെഡിഎസും സ്ഥാനം വെച്ച് മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ല

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് കോണ്‍ഗ്രസ്സുമായി യാതൊരു കരാറുകളുമില്ലെന്ന് ജനതാദള്‍ നേതാവ് എച്ച്.ഡി കുമാരസ്വാമി. കോണ്‍ഗ്രസ്സും ജെഡിഎസും സ്ഥാനം വെച്ച് മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ല.

സ്ഥാനം പൂര്‍ണമായും ജെഡിഎസിനാണെന്നും കുമാരസ്വാമി പറഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസ്സ്-ജെഡിഎസ് സഖ്യം സംംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ബുധനാഴ്ചയാണ് കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. കോണ്‍ഗ്രസ്-ജെഡിഎസ് മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് 20 മന്ത്രിമാരും ജെഡിഎസിന് 13 മന്ത്രിമാരും ഉണ്ടാകുമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.