മണ്ഡലം നിറയാന്‍ മഹിളാമോര്‍ച്ച

Sunday 20 May 2018 5:07 pm IST
കേരളത്തിലെ സ്ത്രീവിരുദ്ധ രാഷ്ട്രീയത്തിന് കനത്ത തിരിച്ചടി നല്‍കാനൊരുങ്ങി ചെങ്ങന്നൂരില്‍ മഹിളാമോര്‍ച്ചയുടെ പടയൊരുക്കം. സരിതയിലും സോളാറിലും മുങ്ങി നാണംകെട്ടിറങ്ങിപ്പോയ യുഡിഎഫിനും കുട്ടിമാക്കൂല്‍ മുതല്‍ കോവളം കേസ് വരെ നീളുന്ന സ്ത്രീവിരുദ്ധ രാഷ്ട്രീയത്തിന്റെ വക്താക്കളായ എല്‍ഡിഎഫിനും എതിരെ ശക്തമായ പ്രചരണത്തിനാണ് മഹിളാമോര്‍ച്ച തയ്യാറെടുക്കുന്നത്.

ചെങ്ങന്നൂര്‍: കേരളത്തിലെ സ്ത്രീവിരുദ്ധ രാഷ്ട്രീയത്തിന് കനത്ത തിരിച്ചടി നല്‍കാനൊരുങ്ങി ചെങ്ങന്നൂരില്‍ മഹിളാമോര്‍ച്ചയുടെ പടയൊരുക്കം. സരിതയിലും സോളാറിലും മുങ്ങി നാണംകെട്ടിറങ്ങിപ്പോയ യുഡിഎഫിനും കുട്ടിമാക്കൂല്‍ മുതല്‍ കോവളം കേസ് വരെ നീളുന്ന സ്ത്രീവിരുദ്ധ രാഷ്ട്രീയത്തിന്റെ വക്താക്കളായ എല്‍ഡിഎഫിനും എതിരെ ശക്തമായ പ്രചരണത്തിനാണ് മഹിളാമോര്‍ച്ച തയ്യാറെടുക്കുന്നത്. 

കേന്ദ്രസര്‍ക്കാര്‍ സ്ത്രീസമൂഹത്തിന് വേണ്ടി നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ അക്കമിട്ട് നിരത്തുന്ന ലഘുലേഖയുമായാണ് പ്രചരണം. കത്വയില്‍ പിച്ചിച്ചീന്തപ്പെട്ട പെണ്‍കുട്ടിയുടെ പേരില്‍ നാട്ടില്‍ കലാപം സൃഷ്ടിച്ചവര്‍ മോദിസര്‍ക്കാര്‍ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ നിയമം കൊണ്ടുവന്നപ്പോള്‍ അതിനെതിരെ രംഗത്തെത്തിയെതെന്തിന് എന്ന ചോദ്യം പെണ്‍കുഞ്ഞുങ്ങളുള്ള അമ്മമാരുടെ മുന്നില്‍ മഹിളാമോര്‍ച്ച ഉയര്‍ത്തും. 

തൊഴിലുറപ്പിന്റെ കൂലി വര്‍ധന, സുകന്യ സമൃദ്ധി യോജന, മുത്തലാക്ക് നിരോധനം, പ്രസവാവധി ആറ് മാസമാക്കി വര്‍ധിപ്പിച്ച നടപടി തുടങ്ങിയ സ്ത്രീപക്ഷ നിലപാടുകള്‍ മണ്ഡലത്തില്‍ ഉയര്‍ത്തിക്കാട്ടും.കേന്ദ്രപ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ 23ന് മണ്ഡലത്തുന്നതിന് മുന്നോടിയായി ഇന്നലെ മഹിളാമോര്‍ച്ചയുടെ പ്രവര്‍ത്തകര്‍ ആലോചനായോഗം ചേര്‍ന്നു. ആയിരക്കണക്കിന് സ്ത്രീകള്‍ പങ്കെടുക്കുന്ന സമ്മേളനത്തെ നിര്‍മ്മല സീതാരാമന്‍ അഭിസംബോധന ചെയ്യും. ആലോചനായോഗം ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ ഉദ്ഘാടനം ചെയ്തു. 

മഹിളാമോര്‍ച്ച മണ്ഡലം അദ്ധ്യക്ഷ കലാ രമേശ്, സംസ്ഥാന വൈസ്പ്രസിഡന്റ് പ്രമീളാ സി. നായിക്ക്, സംസ്ഥാന സെക്രട്ടറി രാജിപ്രസാദ്, സംസ്ഥാനസമിതിയംഗം ആര്‍. സന്ദീപ്, ദക്ഷിണമേഖലാ സംഘടനാ സെക്രട്ടറി എല്‍. പത്മകുമാര്‍, കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍സെക്രട്ടറി ഡി. വിനോദ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.