നക്‌സലുകളെ നേര്‍ക്കുനേര്‍ പോരാട്ടാത്തിനു വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

Sunday 20 May 2018 5:48 pm IST
നക്‌സലുകള്‍ ജവാന്‍മാരെ കുഴിബോംബ് ഉപയോഗിച്ച് പതിയിരുന്ന് ആക്രമിക്കുകയാണ്. ഇവര്‍ നേര്‍ക്കുനേര്‍ ആക്രമിക്കാന്‍ ശ്രമിക്കട്ടെയെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ന്യൂദല്‍ഹി: നക്‌സലുകളെ നേര്‍ക്കുനേര്‍ പോരാട്ടാത്തിനു വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. നക്‌സലുകള്‍ ജവാന്‍മാരെ കുഴിബോംബ് ഉപയോഗിച്ച് പതിയിരുന്ന് ആക്രമിക്കുകയാണ്. ഇവര്‍ നേര്‍ക്കുനേര്‍ ആക്രമിക്കാന്‍ ശ്രമിക്കട്ടെയെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. നക്‌സല്‍ ആക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് ദുഖ:കരമായ സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഛത്തീസ്ഗഡിലെ ദന്തേവാഡയിലായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ വീരമൃത്യുവരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ജവാന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്കു നേരെയായിരുന്നു ആക്രമണം. ഞായറാഴ്ച രാവിലെ പതിനൊന്നിനായിരുന്നു സംഭവം.

ജവാന്മാര്‍ ചോളനാറില്‍നിന്നും കിര്‍ന്ധുവിലേക്കു പോകുന്നതിനിടെയായിരുന്നു സംഭവം. റോഡരുകില്‍ സ്ഥാപിച്ചിരുന്ന കുഴിബോംബ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ സൈനിക വാഹനം പൂര്‍ണമായും തകര്‍ന്നു. ഛത്തീസ്ഗഡ് ആംഡ് ഫോഴ്‌സിലെ മൂന്ന് ജവാന്മാരും ജില്ലാ ഫോഴ്‌സിലെ രണ്ട് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.