ഉപരാഷ്ട്രപതി നാളെ ഗുരുവായൂരില്‍

Sunday 20 May 2018 7:13 pm IST
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഐജി അജിത്കുമാറിന്റെ നേതൃത്വത്തില്‍ 6 എസ്പിമാര്‍ക്കാണ് സുരക്ഷാ ചുമതല . 2000 പോലീസുകാരെ ക്ഷേത്ര നഗരിയില്‍ വിന്യസിപ്പിക്കും.

തൃശൂര്‍: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നാളെ ഗുരുവായൂരില്‍. ഗുരുവായൂരപ്പന്‍ ധര്‍മകലാ സമുച്ചയം അവതരിപ്പിക്കുന്ന അഷ്ടപദിയാട്ടം ദര്‍ശിക്കാനാണ് ഉപരാഷ്ട്രപതി ഗുരുവായൂരിലെത്തുന്നത്.

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഐജി അജിത്കുമാറിന്റെ നേതൃത്വത്തില്‍ 6 എസ്പിമാര്‍ക്കാണ് സുരക്ഷാ ചുമതല . 2000 പോലീസുകാരെ ക്ഷേത്ര നഗരിയില്‍ വിന്യസിപ്പിക്കും.

ഉച്ചയോടെ ഹെലികോപ്റ്റര്‍ മാര്‍ഗം ഗുരുവായൂരിലെത്തുന്ന വെങ്കയ്യ നായിഡു ക്ഷേത്രദര്‍ശനത്തിനു ശേഷം അഷ്ടപദിയാട്ടം വീക്ഷിക്കും. വൈകുന്നേരം ആറുമണിയോടെ അദ്ദേഹം മടങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.