ചെങ്ങന്നൂര്‍: കമ്മ്യൂണിസത്തെ സ്നേഹിക്കുന്നവരും യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകളും ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ പി എസ് ശ്രീധരന്‍പിള്ളയ്ക്ക് വോട്ടു ചെയ്യുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. സിപിഎമ്മിന്റെ ബി ടീമായി മാറിയ കോണ്‍ഗ്രസിന് യഥാര്‍ത്ഥ പ്രതിപക്ഷമാകാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ പി എസ് ശ്രീധരന്‍പിള്ളയുടെ ബുധനൂര്‍ പഞ്ചായത്തിലെ പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാഫിയകളും ജനവഞ്ചകരുമല്ല ചെങ്ങന്നൂരിനെ നിയമസഭയില്‍ പ്രതിനിധീകരിക്കേണ്ടത്. നീതി നിഷേധിക്കപ്പെടുന്നവരുടെയും സാധാരണക്കാരന്റേയും ശബ്ദം നിയമസഭയില്‍ മുഴങ്ങണമെങ്കില്‍ പി എസ് ശ്രീധരന്‍പിള്ള വിജയിക്കണം. അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ജനറല്‍ സെക്രട്ടറി എം വി ഗോപകുമാര്‍, യുവമോര്‍ച്ചാ സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ പ്രകാശ് ബാബു, നിയോജക മണ്ഡലം അദ്ധ്യക്ഷന്‍ സജു ഇടക്കല്ലില്‍, ബുധനൂര്‍ പഞ്ചായത്ത് അധ്യക്ഷന്‍ സതീഷ് കൃഷ്ണന് എന്നിവര്‍ പങ്കെടുത്തു. ബുധനൂര്‍ വലിയവീട്ടില്‍ ജംഗ്ഷിനില്‍ നിന്ന് തുടങ്ങിയ പര്യടനം ഉളുന്തിയില്‍ അവസാനിച്ചു. 26 സ്ഥലങ്ങളില്‍ സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: