ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഐപിഎല്‍ വാതുവയ്പു സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. നാലു പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഗോകാല്പുരിയിലെ ചാന്ദ്ബാഗില്‍ നിന്നാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.
സ്ഥലത്തെ വീട് കേന്ദ്രീകരിച്ചാണ് വാതുവയ്പു നടന്നിരുന്നത്. ഈ വീട് പോലീസ് റെയ്ഡു ചെയ്തു. എട്ട് മൊബൈല്‍ ഫോണുകള്‍, എല്‍സിഡി ടിവി, ലാപ്ടോപ്പ്, രണ്ട് രജിസ്റ്റര്‍, സ്ലിപ് എന്നിവ പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: