കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്

Monday 21 May 2018 2:08 am IST

ലോവര്‍, അപ്പര്‍പ്രൈമറി, ഹൈസ്‌കൂള്‍ തലങ്ങളിലേക്കുള്ള കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) ജൂണ്‍ 23, 30 തീയതികളില്‍ നടക്കും. ലോവര്‍, അപ്പര്‍ പ്രൈമറി, ക്ലാസുകള്‍, ഹൈസ്‌കൂള്‍ ക്ലാസുകള്‍, ഭാഷാ അധ്യാപകര്‍ (അറബി), ഹിന്ദി, സംസ്‌കൃതം, ഉറുദു- യുപി തലംവരെ), സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ (ആര്‍ട്ട് ആന്റ് ക്രാഫ്റ്റ്, കായിക അധ്യാപകര്‍) എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് പരീക്ഷ. അഭിരുചിയും കഴിവുമുള്ള അധ്യാപകരെ കണ്ടെത്തുകയാണ് പരീക്ഷയുടെ ലക്ഷ്യം. പരീക്ഷാഭവനാണ് ടെസ്റ്റ് നടത്തുന്നത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം, പ്രോസ്‌പെക്ടസ് www.ktet.kerala.gov.in, www.keralapareekshabhavan.in- എന്നീ വെബ്‌സൈറ്റുകളില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

അപേക്ഷാഫീസ് 500 രൂപ. എസ്‌സി/എസ്ടി/ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 250 രൂപ മതി.

'കെ-ടെറ്റ്'ന് അപേക്ഷിക്കാനുള്ള യോഗ്യത, പരീക്ഷാ ഘടന, അപേക്ഷിക്കേണ്ട രീതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. പരീക്ഷയെഴുതുന്നതിന് പ്രായപരിധിയില്ല.

അപേക്ഷ ഓണ്‍ലൈനായി നിര്‍ദ്ദേശാനുസരണം www.ktet.kerala.gov.in- ല്‍ സമര്‍പ്പിക്കാം. നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. പരീക്ഷാര്‍ത്ഥിക്ക് എത്ര കാറ്റഗറിയില്‍ പരീക്ഷയെഴുതാന്‍ യോഗ്യനാണോ അത്രയും കാറ്റഗറിയില്‍ ഒരുമിച്ച് ഒറ്റ അപേക്ഷ നല്‍കിയാല്‍ മതി. ഒന്നില്‍ കൂടുതല്‍ അപേക്ഷ പാടില്ല. മേയ് 31 നകം പ്രിന്റൗട്ട് എടുത്ത് കൈവശം സൂക്ഷിക്കാം.

ഇഠഋഠ പ്രൈമറി സ്‌റ്റേജ് പാസായവരെ കെ-ടെറ്റ് കാറ്റഗറി ഒന്നില്‍നിന്നും C-TET  എലിമെന്ററി സ്‌റ്റേജ് പാസായവരെ കെ-ടെറ്റ്  രണ്ടില്‍നിന്നും ഒഴിവാക്കുന്നതാണ്.

നെറ്റ്, സെറ്റ്, എംഫില്‍, പിഎച്ച്ഡി, എംഎഡ് യോഗ്യതകള്‍ നേടിയവരെ കെ-ടെറ്റ്  കാറ്റഗറിയില്‍ 1  മുതല്‍ 4 വരെയുള്ള പരീക്ഷകളില്‍നിന്നും ഒഴിവാക്കും. കെ-ടെറ്റ്  കാറ്റഗറി മൂന്ന് വിജയിച്ചവര്‍ക്കും കാറ്റഗറി 2 നേടുന്നതില്‍നിന്നും ഒഴിവാക്കും. കെ-ടെറ്റ്് 1, 2 ല്‍ വിജയിച്ചവരെ എല്‍പി, യുപി അധ്യാപക നിയമനങ്ങള്‍ക്ക് പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ www.ktet.kerala.gov.in- ല്‍ ലഭിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.