ബിജെപി സര്‍ക്കാരിനുള്ള പിന്തുണ തുടരുമെന്ന് എന്‍പിഎഫ്

Monday 21 May 2018 2:11 am IST
പ്രസിഡന്റിന്റെ തീരുമാനം തള്ളിക്കളഞ്ഞ മണിപ്പൂരിലെ എന്‍പിഎഫ് നേതാക്കള്‍ വടക്കുകിഴക്കന്‍ ജനാധിപത്യ സഖ്യത്തിന്റെ (എന്‍ഇഡിഎ) കോണ്‍ക്ലേവില്‍ പങ്കെടുക്കുകയും ചെയ്തു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സഖ്യകക്ഷികളുമായി ചേര്‍ന്ന് ബിജെപി രൂപീകരിച്ച മുന്നണിയാണ് എന്‍ഇഡിഎ.

ഗോഹട്ടി: മണിപ്പൂരിലെ ബിജെപി സഖ്യ സര്‍ക്കാരിനുള്ള പിന്തുണ തുടരുമെന്ന് നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്). സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായുള്ള എന്‍പിഎഫ് ദേശീയ പ്രസിഡന്റ് ഷുര്‍ഹോസിലെ ലീസീറ്റ്‌സുവിന്റെ പ്രസ്താവന സംഘടനയുടെ മണിപ്പൂര്‍ ഘടകം തള്ളിക്കളഞ്ഞു. ഷുര്‍ഹോസിലെയുടെ തീരുമാനം ഏകപക്ഷീയമാണെന്നും ബിജെപി സര്‍ക്കാരിനുള്ള പിന്തുണ തുടരുമെന്നും എന്‍പിഎഫിന്റെ മണിപ്പൂര്‍ ഘടകം അറിയിച്ചു.

പ്രസിഡന്റിന്റെ തീരുമാനം തള്ളിക്കളഞ്ഞ മണിപ്പൂരിലെ എന്‍പിഎഫ് നേതാക്കള്‍ വടക്കുകിഴക്കന്‍ ജനാധിപത്യ സഖ്യത്തിന്റെ (എന്‍ഇഡിഎ) കോണ്‍ക്ലേവില്‍ പങ്കെടുക്കുകയും ചെയ്തു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സഖ്യകക്ഷികളുമായി ചേര്‍ന്ന് ബിജെപി രൂപീകരിച്ച മുന്നണിയാണ് എന്‍ഇഡിഎ. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത കോണ്‍ക്ലേവില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുന്നണി മുഖ്യമന്ത്രിമാരും മന്ത്രിമാരും പാര്‍ട്ടി നേതാക്കളും സംബന്ധിച്ചു. എന്നാല്‍ എന്‍പിഎഫിന്റെ നാഗാലാന്‍ഡ് ഘടകം വിട്ടു നിന്നു.

ലീസീറ്റ്‌സുവിന്റെ തീരുമാനത്തെക്കുറിച്ച് മാധ്യമങ്ങളില്‍ നിന്നുള്ള അറിവു മാത്രമേയുള്ളൂ എന്നാണ് എന്‍പിഎഫ് മണിപ്പൂര്‍ ഘടകം പ്രസിഡന്റ് അവങ്‌ബോ ന്യുമായി പറഞ്ഞത്. മണിപ്പൂരിലെ എന്‍. ബിരേന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നാല് എംഎല്‍എമാരില്‍ ഒരാള്‍ കൂടിയാണ് അവങ്‌ബോ ന്യുമായി. സര്‍ക്കാരിനുള്ള പിന്തുണ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.