ന്യൂദല്‍ഹി : ലോകത്തിലെ സമ്പന്നരാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് ആറാം സ്ഥാനത്ത്. ഇന്ത്യയുടെ മുഴുവന്‍ സമ്പത്ത് കണക്കാക്കിയാല്‍ 8.23 ലക്ഷം കോടി ഡോളര്‍ വരുമെന്നാണ് അഫ്രേഷ്യ ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നത്.അടുത്ത പത്തുവര്‍ഷത്തിനകം ഇന്ത്യ നാലാം സ്ഥാനത്തേക്ക് ഉയരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
റിപ്പോര്‍ട്ട് പ്രകാരം 62.584 ലക്ഷം കോടി ഡോളറിന്റെ സമ്പത്തുമായി അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 24.803 ലക്ഷം കോടി ഡോളറുമായി ചൈന രണ്ടാം സ്ഥാനത്തുണ്ട്. മുന്നാമതെത്തിയ ജപ്പാന് 19.522 ലക്ഷം കോടി ഡോളിന്റെ സമ്പത്താണുള്ളത്. കൂടാതെ ബ്രിട്ടണ്, ജര്‍മനി, ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്.
പൗരന്മാരുടെ സ്വത്തുക്കള്‍, വസ്തുവകകള്‍, പണം, നിക്ഷേപങ്ങള്‍, വ്യവസായങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. സംരംഭകരുടെ എണ്ണത്തിലുണ്ടായ വര്‍ധനവ്,മികച്ച് വിദ്യാഭ്യാസ സംവിധാനം, വിവരസാങ്കേതിക മേഖലയിലെ മുന്നേറ്റം, റിയല്‍ എസ്റ്റേറ്റ്, ആരോഗ്യ സംരക്ഷണം, മാധ്യമ മേഖല,വിദേശങ്ങളില്‍ നിന്ന് വലിയ തോതില്‍ ലഭിക്കുന്ന പുറം ജോലികള്‍ എന്നിവയാണ് ഇന്ത്യയെ ആറാം സ്ഥാനത്ത് എത്തിച്ചത്.
ലോകത്താകമാനമുള്ള സ്വകാര്യ സമ്പത്തുകള്‍ കണക്കാക്കിയാല്‍ അത് 215 ലക്ഷം കോടി ഡോളറോളം വരും. സമ്പന്നരുടെ എണ്ണം ഒന്നരക്കോടിക്ക് മുകളിലും വരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിയറ്റനാം, ഇന്ത്യ, ചൈന, ശ്രീലങ്ക, മൗറീഷ്യസ് എന്നീ രാജ്യങ്ങളാണ് അതിവേഗം വളരുന്ന വിപണികളെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: