മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍

Monday 21 May 2018 2:23 am IST

ഗുരുഗ്രാം: പട്ടൗഡിയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. അച്ഛനും മകളും തമ്മിലുള്ള ശാരീരിക ബന്ധം എല്ലാവീടുകളിലും നടക്കുന്നതാണെന്നു പറഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു വന്നത്. 

പട്ടൗഡിയിലെ ഒരു ഫാക്ടറിയിലെ തൊഴിലാളിയാണ് പ്രതി. ഇയാള്‍ രണ്ടാം ഭാര്യയ്ക്കും ഇരയായ പെണ്‍കുട്ടിയുള്‍പ്പെടെ നാലു മക്കള്‍ക്കുമൊപ്പം അവിടെത്തന്നെയാണ് കഴിഞ്ഞിരുന്നത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ആദ്യ ഭാര്യയിലുള്ള മകളാണ്. കഴിഞ്ഞ ആറുമാസമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. 

അച്ഛന്‍ ശാരീരികമായി പീഡിപ്പിക്കുന്ന കാര്യം രണ്ടാനമ്മയോട് പെണ്‍കുട്ടി പറഞ്ഞിരുന്നു. ആദ്യം വിശ്വസിക്കാന്‍ തയ്യാറാവാതിരുന്ന ഇവര്‍ കഴിഞ്ഞ ദിവസം സത്യാവസ്ഥ അറിയാനായി ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലെത്തുകയായിരുന്നു. സംഭവം നേരിട്ടു കണ്ട രണ്ടാം ഭാര്യയാണ് പോലീസില്‍ പരാതി നല്‍കിയത്. 

വെള്ളിയാഴ്ച രാത്രി പത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്ന കാര്യം ഇയാള്‍ സമ്മതിച്ചു. പ്രതിക്ക് യാതൊരു കുറ്റബോധവുമുണ്ടായിരുന്നില്ലെന്ന് മനേശ്വര്‍ വനിതാ പോലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ പൂനം സിങ് പറഞ്ഞു. 

ബീഹാര്‍ സ്വദേശിയായ പ്രതിയുടെ പേരില്‍ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി വനിതാ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കസ്്റ്റഡിയില്‍ വിട്ടു. 

പെണ്‍കുട്ടിക്ക് വിശദമായ കൗണ്‍സിലിങ് നല്‍കിയതിനു ശേഷം രണ്ടാനമ്മയ്‌ക്കൊപ്പം വിട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.