കോട്ടയം: കേരള ഗണകമഹാസഭ വനിതാവേദി സംസ്ഥാന സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയര്മാന് ഗിരിജ മുരളി അദ്ധ്യക്ഷയായി.
കെജിഎംഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഷാജികുമാര്‍, ജനറല്‍ സെക്രട്ടറി ജി. നിശീകാന്ത്, വൈസ് പ്രസിഡന്റ് എന്‍.കെ.വിദ്യാധരന്, ജോയിന്റ് സെക്രട്ടറി അമ്പിളി പ്രസാദ്, പി.എസ്. ഗോപി തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി നാഗമ്പടം മൈതാനിയില്‍ നിന്നാരംഭിച്ച വിളംബര ഘോഷയാത്ര തിരുനക്കര മൈതാനിയില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: