പ്ലേ ഓഫ് കാണാതെ മുംബൈ പുറത്ത്

Monday 21 May 2018 2:48 am IST

ഡല്‍ഹി: അവസാന ഓവര്‍വരെ ആവേശം പതഞ്ഞൊഴുകിയ മത്സരത്തില്‍ ദല്‍ഹിയോട് പതിനൊന്ന് റണ്‍സിന് തോറ്റ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലില്‍ പ്ലേ ഓഫ്് കാണാതെ പുറത്തായി. ദല്‍ഹി മുന്നോട്ടുവച്ച 175 റണ്‍സിന്റെ ലക്ഷ്യം എത്തിപ്പിടിക്കാന്‍ കളിക്കളത്തിലിറങ്ങിയ മുംബൈ 19.3 ഓവറില്‍ 163 റണ്‍സിന് ഓള്‍ ഔട്ടായി. മൂന്ന് വിക്കറ്റ് വീതമെടുത്ത അമിത് മിശ്രയും ഹല്‍ഷല്‍ പട്ടേലും സന്ദീപ് ലാമിച്ചാനെയുമായണ് മുംബൈയെ തകര്‍ത്തത്്.

അവസാന ഓവറുകളില്‍ കട്ടിങ്ങും മാര്‍ക്കണ്ഡയും അടിച്ചുതകര്‍ത്തതോടെ മുംബൈ ഇന്ത്യന്‍സിന് വിജയം പിടിക്കുമെന്ന് തോന്നിച്ചു. പക്ഷെ 37 റണ്‍സ് നേടിയ കട്ടിങ്ങിനെ പട്ടേലും മൂന്ന്് പന്തില്‍ പത്ത് റണ്‍സ് എടുത്ത മാര്‍ക്കണ്ഡയെ ബൗള്‍ട്ടും വീഴ്ത്തിയതോടെ ദല്‍ഹി വിജയം പിടിച്ചു. കട്ടിങ്ങ് ഇരുപത് പന്തില്‍ മൂന്ന് സിക്‌സറും രണ്ട് ഫോറുമടക്കം 37 റണ്‍സ് നേടി.

48 റണ്‍സെടുത്ത ലൂയിസാണ് മുംബൈയുടെ ടോപ്പ്് സ്‌കോറര്‍. 31 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സറും അടിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 13 റണ്‍സിന് പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ 17 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സറുമുള്‍പ്പെടെ 27 റണ്‍സ് കുറിച്ചു. ദല്‍ഹിയുടെ അമിത് മിശ്ര 19 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍ 28 റണ്‍സിന് മൂന്ന് പേരെ പുറത്താക്കി. സന്ദീപ് 36 റണ്‍സ് വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റെടുത്തത്.

ആദ്യം ബാറ്റേന്തിയ ദല്‍ഹി ഋഷഭ് പന്ത്്, വി. ശങ്കര്‍ എന്നിവരുടെ മികവിലാണ് 20 ഓവറില്‍ നാലു വിക്കറ്റിന് 174 റണ്‍സ് നേടിയത്.ഋഷഭ് പന്ത് 44 പന്തില്‍ നാല് ഫോറും നാലു സിക്‌സറും അടിച്ച് 64 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. ശങ്കര്‍ 43 റണ്‍സുമായി പുറത്താകാതെ നിന്നു. മുപ്പത് പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സറും നേടി. മാക്‌സ്‌വെല്‍ പതിനെട്ട് പന്തില്‍ 22 റണ്‍സ് എടുത്തു.

നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ചു വിക്കറ്റിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ്േപ്ല ഓഫില്‍ കടന്നിട്ടുണ്ട്്.  സണ്‍റൈസേഴ്‌സ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിങ്‌സും നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പാക്കിയിട്ടുണ്ട്്.

സ്‌കോര്‍: ദല്‍ഹി 20 ഓവറില്‍ നാല് വിക്കറ്റിന് 174 റണ്‍സ്.( ഋഷഭ്് പ്ന്ത് 64, വി.ശങ്കര്‍ 43 നോട്ടൗട്ട്. മാക്‌വെല്‍ 22. മുംബൈ: 19.3 ഓവറില്‍ 163. (ലൂയിസ് 48, എച്ച്.എച്ച്.പാണ്ഡ്യ 27, ബെന്‍ കട്ടിങ്ങ് 37. )

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.