സുവാരസ്, കവാനി ഉറുഗ്വേ ടീമില്‍

Monday 21 May 2018 2:46 am IST

മോണ്ടീവീഡിയോ: സൂപ്പര്‍ സ്റ്റാറുകളായ ലൂയിസ് സുവരാസ്, എഡിസണ്‍ കവാനി, ഡീഗോ ഗോഡിന്‍ എന്നിവരെ ലോകകപ്പിനുള്ള ഉറുഗ്വേയുടെ സാധ്യതാ ടീമിലുള്‍പ്പെടുത്തി. 26 കളിക്കാരാണ് സാധ്യത ടീമിലുള്ളത്. ഇതില്‍ നിന്ന് 23 കളിക്കാരെ അവസാന ടീമിലുള്‍പ്പെടുത്തു.

2010 ലെ ലോകകപ്പില്‍ ഉറുഗ്വേയെ സെമിഫൈനലിലേക്ക് നയിച്ച പരിചയ സമ്പന്നനായ ഓസ്‌ക്കര്‍ ടബാറെസ് ടീമിലുണ്ട്.മുന്‍ പ്രീമിയര്‍ ലീഗ് താരങ്ങളായ ഗാസ്റ്റണ്‍ റമീറസ്, ക്രിസ്ത്യന്‍ സറ്റുവാനി, ഗ്യൂളേളര്‍മോ വറേല എന്നിവരും ടീമിലിടം നേടി.

രണ്ട് തവണ ലോകകപ്പ് നേടിയ ടീമാണ് ഉറുഗ്വേ. 2014 ലെ ലോകകപ്പില്‍ അവര്‍  പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. 2016 ലെ കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ്് ഘട്ടത്തില്‍ കീഴടങ്ങി. 

റഷ്യയില്‍ അടുത്തമാസം നടക്കുന്ന ലോകകപ്പില്‍ ഈജിപ്ത്, സൗദി അറേബ്യ, റഷ്യ എന്നീ ടീമുകള്‍  അടങ്ങുന്ന ഗ്രൂപ്പിലാണ് ഉറുഗ്വേ മത്സരിക്കുക. ആദ്യ മത്സരത്തില്‍ ഉറുഗ്വേ ജൂണ്‍ 15 ന് ഈജിപ്തിനെ നേരിടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.