റയല്‍ മാഡ്രിഡിന് സമനില

Monday 21 May 2018 2:43 am IST

മാഡ്രിഡ്: ശനിയാഴ്ചത്തെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് തയ്യാറെടുക്കുന്ന റയല്‍ മാഡ്രിഡിന് ലാ ലിഗയില്‍ സമനില. വിയാറയലിനെയാണ് അവര്‍ സമനിലയില്‍ പിടിച്ചു നിര്‍ത്തിയത്. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി.

ഒന്നാം പകുതിയില്‍ രണ്ട് ഗോളിന് മുന്നിട്ടിനിന്നശേഷമാണ് 

റയല്‍ മാഡ്രിഡ് സമനില വഴങ്ങിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഗാരെത്ത് ബെയ്ല്‍ എന്നിവരുടെ ഗോളുകളിലാണ് റയല്‍ മാഡ്രിഡ് മുന്നിലെത്തിയത്.

ആദ്യ പകുതിയില്‍ തകര്‍ത്തുകളിച്ച റയല്‍ മാഡ്രിഡ് രണ്ടാം പകുതിയില്‍ താളം തെറ്റി. അവസാന നിമിഷങ്ങളില്‍ റോജര്‍ മാര്‍ട്ടിനസും സാമു കാസ്‌റ്റെല്‍ജോയും ഗോള്‍ നേടിയതോടെ വിയാ റയല്‍ റയല്‍ മാഡ്രിഡിനൊപ്പം എത്തി.

മറ്റൊരു മത്സരത്തില്‍ സെല്‍റ്റ വിഗോ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ലെവന്തേയെ പരാജയപ്പെടുത്തി.

ലീഗന്‍സ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബെറ്റിസിനെ തോല്‍പ്പിച്ചു. മലാഗ ഏകപക്ഷീയമായ ഒറ്റ ഗോളിന് ഗെറ്റാഫിനോട് തോറ്റു. സെവിയ എതിരില്ലാത്ത ഒരു ഗോളിന് അലാവസിനെ പരാജയപ്പെടുത്തി

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.