ഡാങ്കേ സിറ്റി (ദക്ഷിണ കൊറിയ): നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടം നിലനിര്‍ത്താനായില്ല. കലാശക്കളിയില്‍ അവര്‍ ഏകപക്ഷീയമായ ഒരു ഗോളിന് ആതിഥേയരായ ദക്ഷിണ കൊറിയയോട് തോറ്റു. യോങ്സില് ലീയാണ് ഗോള്‍ നേടിയത്.
കൊറിയ തുടക്കം മുതലേ ഇന്ത്യന്‍ പ്രതിരോധത്തില്‍ വിളളല്‍ വീഴ്ത്തി മുന്നേറി. 24-ാം മിനിറ്റില്‍ അവര്‍ ഗോളും നേടി.കൊറിയക്കാണ് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത്. പക്ഷെ ഒരു ഗോള്‍ മാത്രമേ നേടാനായുള്ളൂ. അതേമസയം ഗോള്‍ മടക്കാനുളള ഇന്ത്യയുടെ ശ്രമങ്ങള്‍ കൊറിയന്‍ പ്രതിരോധനിര തകര്‍ത്തു. 43-ാം മിനിറ്റില്‍ കൊറിയ രണ്ടാം ഗോളിനടുത്തെത്തി. പക്ഷെ സവിത കൊറിയയുടെ നീക്കം തടഞ്ഞു.
ദക്ഷിണ കൊറിയ ഇത് മൂന്നാം തവണയാണ് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി നേടുന്നത്. 2010,2011 വര്‍ഷങ്ങളില്‍ അവര്‍ ജേതാക്കാളായിരുന്നു.ഇന്ത്യയുടെ നവ്നീത് കൗറും വന്ദന കതാരിയയും ചൈനയുടെ സിയാവോമിങ് സോങ്ങിനൊപ്പം ടോപ്പ് സ്കോററായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: