അവാര്‍ഡ് അംഗീകാരമാണ്, അവസാന വാക്കല്ല: അലി അക്ബര്‍

Monday 21 May 2018 2:54 am IST

കോട്ടയം: അവാര്‍ഡിന് തല്ലുകൂടുകയും അത് വിവാദമാക്കുകയും ചെയ്യുന്ന നാടാണ് നമ്മുടേതെന്ന് സിനിമ സംവിധായകന്‍ അലി അക്ബര്‍. അവാര്‍ഡ് അംഗീകാരമാണ്, അവസാന വാക്കല്ല, അദ്ദേഹം പറഞ്ഞു. മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ ഒമ്പതാമത് എന്‍.എന്‍. കക്കാട് പുരസ്‌കാര സമര്‍പ്പണ സമ്മേളനത്തില്‍ യങ് സ്‌കോളേഴ്‌സ് അവാര്‍ഡ് ദാനം നടത്തുകയായിരുന്നു അദ്ദേഹം. 

 എനിക്ക് സിനിമാ അവാര്‍ഡ് തന്നത് കന്നഡ നടനായ രാജ്കുമാറാണ്. അവാര്‍ഡ് ആര് തരുന്നു എന്നതല്ല, അവാര്‍ഡിനാണ് വില. കാലത്തിന്റെ അപ്പുറത്തേക്ക് സഞ്ചരിക്കുന്നവരാണ് കവികള്‍. വിപ്ലവ കവിതകള്‍ പ്രകമ്പനം കൊള്ളിച്ച കാലത്താണ് ഒരു നൊമ്പരം പോലെ കക്കാടിന്റെ സഫലമീ യാത്ര കടന്നുവന്നതെന്ന് അദ്ദേഹം പറഞ്ഞു. മികച്ച കവിതകള്‍ എഴുതിയിട്ടും കക്കാടിന് വേണ്ടത്ര അംഗീകാരം നല്‍കാതിരുന്നത് അദ്ദേഹം സംസ്‌കൃതിയെ ക്കുറിച്ച് എഴുതിയത് കൊണ്ടാണ്. 

 ഇതിഹാസങ്ങളെയും പുരാണങ്ങളെയും ചിലര്‍ വക്രീകരിച്ചു കൈയടിയും അവാര്‍ഡും വാങ്ങുകയാണ്. സംസ്‌കൃതിപഠിപ്പിക്കുന്നതിലൂടെ ബാലഗോകുലം കുട്ടികളെ മുനുഷ്യരായി വളരാന്‍ കൂടി പഠിപ്പിക്കുകയാണെന്നും അലി അക്ബര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.