റവന്യൂ സ്റ്റാമ്പ് കിട്ടാനില്ല ; ജനം ദുരിതത്തില്‍

Sunday 20 May 2018 11:03 pm IST

 

ഇരിക്കൂര്‍: അധികൃതരുടെ അനാസ്ഥ മൂലം റവന്യൂ സ്റ്റാമ്പ് കിട്ടാക്കനിയായി. റവന്യൂ സ്റ്റാമ്പ് ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ ധനസഹായമുള്‍പ്പെടെ കൈപ്പറ്റാന്‍ സാധിക്കാതെ സാധാരണക്കാര്‍ നെട്ടോട്ടമോടുന്നു

3 മാസമായി റവന്യൂ സ്റ്റാമ്പ് ക്ഷാമം രൂക്ഷമായിട്ടും ആവശ്യമായ റവന്യൂ സ്റ്റാമ്പ് ലഭ്യമാക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ തയ്യാറാവാത്ത അധികൃതര്‍ക്കെതിരെ ജന രോഷം ശക്തമാവുകയാണ് നാസിക്കില്‍ നിന്നും അച്ചടിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റാമ്പ് ഡിപ്പോ വഴി ജില്ലാ ട്രഷറി മുഖേന അതാത് സബ്ബ് ട്രഷറികള്‍ വഴി അതാത് പ്രദേശത്തെ സ്റ്റാമ്പ് വെണ്ടര്‍മാര്‍ മുഖേനയാണ് സംസ്ഥാനത്ത് റവന്യൂ സ്റ്റാമ്പ് വിതരണം നടക്കുന്നത് അയ്യായിരം രൂപയ്ക്ക് മുകളില്‍ എത് ധനസഹായം കൈപ്പറ്റുന്നതിനും മറ്റ് സര്‍ക്കാര്‍ ഇടപാടുകള്‍ നടത്തുന്നതിനും റവന്യൂ സ്റ്റാമ്പ് ആവശ്യമാണെന്നിരിക്കെ കാലവര്‍ഷക്കെടുതി മൂലവും പ്രകൃതിക്ഷോഭവും മൂലമുള്ള ധനസഹായത്തിനും സര്‍ക്കാര്‍ ഭവന നിര്‍മ്മാണ ധനസഹായം കൈപ്പറ്റുന്നതിനും ചികിത്സാ ധനസഹായം ഉള്‍പ്പെടെ സ്വീകരിക്കുന്നതിനും റവന്യൂ സ്റ്റാമ്പ് നിര്‍ബ്ബന്ധമാണെന്നിരിക്കെ റവന്യു സ്റ്റാമ്പ് കിട്ടാത്തതിനാല്‍ സാധാരണക്കാര്‍ ഉള്‍പ്പെടെ സ്റ്റാമ്പിനായി നെട്ടോട്ടമോടുകയാണ്

സ്റ്റാമ്പ് ക്ഷാമം എന്ത് കാരണത്താലാണ് എന്ന് വ്യക്തമായി മറുപടി നല്‍കാന്‍ വേണ്ടര്‍മാര്‍ക്കും ട്രഷറി ഉദ്യോഗസ്ഥര്‍ക്കും സാധിക്കുന്നുമില്ല റവന്യു സ്റ്റാമ്പ് വിതരണത്തിന് മെച്ചപ്പെട്ട ലാഭമില്ലാത്തതിനാല്‍ പലരും സ്റ്റാമ്പ് വിതരണം ചെയ്യാന്‍ മടിക്കുന്നതായും സ്റ്റാമ്പ് വിതരണത്തില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട് അടിയന്തിരമായും ബന്ധപ്പെട്ടവര്‍ ഇടപെട്ട് റവന്യുസ്റ്റാമ്പ് ക്ഷാമം പരിഹരിക്കണമെന്നാണ് ജനങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.