ഹൈടൈക്കായി കണ്ണൂര്‍; 72 കേന്ദ്രങ്ങളില്‍ സൗജന്യ വൈഫൈ

Sunday 20 May 2018 11:04 pm IST

 

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികാഘോങ്ങളുടെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ 72 കേന്ദ്രങ്ങളില്‍ സൗജന്യ വൈഫൈ പദ്ധതി അടുത്തദിവസം ഉദ്ഘാടനം ചെയ്യും. ഇന്റര്‍നെറ്റ് അവകാശമാക്കുകയെന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായായി സംസ്ഥാനത്ത് ആയിരം ഹോട്ട് സ്‌പോട്ടുകള്‍ ആണ് സ്ഥാപിക്കുന്നത്. ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിലാണ് ജില്ലയിലെ 72 കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്തത്. ഈ സ്‌പോട്ടുകളില്‍ പൊതുജനങ്ങള്‍ക്ക് കേരളത്തിലുടനീളം ദിവസേന 300 എംബി വരെ ഡാറ്റ സൗജന്യമായി ഉപയോഗിക്കാനാവും. 

ഇതിന് ശേഷം സര്‍ക്കാര്‍ നശ്ചയിക്കുന്ന നിരക്കില്‍ റീചാര്‍ജ് കൂപ്പണോ വൗച്ചറോ ഉപയോഗിച്ച് പരിധിയില്ലാതെ ഉപയോഗിക്കാം. 300 എംബി കഴിഞ്ഞാലും സര്‍ക്കാര്‍ സേവനങ്ങള്‍ സൗജന്യമായി പരിധിയില്ലാതെ ലഭ്യമാകും. 

ഈ കേന്ദ്രങ്ങളില്‍ നിലവില്‍ രണ്ട് വൈഫൈ ആക്‌സസ് പോയിന്റുകളും പത്ത് എംബിപിഎസ് ബാന്‍ഡ് വിഡ്ത്തുമാണ് ലഭിക്കുക. ഒരേ സമയം ഒരു ഹോട്ട്‌സ്‌പോട്ട് നൂറുപേര്‍ക്ക് ഉപയോഗിക്കാനാകും. സര്‍ക്കാരിന്റെ മൂന്നാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി വൈഫൈ സൗകര്യം ഉദ്ഘാടനം ചെയ്യും. രണ്ടാംഘട്ടമായി ആയിരം കേന്ദ്രങ്ങളില്‍ കൂടി സൗജന്യ വൈഫൈ ലഭ്യമാകും. ഇതില്‍ ജില്ലയിലെ 59 കേന്ദ്രങ്ങളും ഉണ്ടാവും. 

വൈഫൈ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ: പെരളശേരി അമ്പലം, കൂത്തുപറമ്പ് ബസ സ്റ്റാന്‍ഡ്, ചെറുവാഞ്ചേരി, കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ്, മട്ടന്നൂര്‍ ബസ് സ്റ്റാന്റ്, കാക്കയങ്ങാട്, കരിവെള്ളൂര്‍, ഓണക്കുന്ന്, രാമന്തളി, കരുവഞ്ചാല്‍, നടുവില്‍, തളിപ്പറമ്പ് ബസ് സ്റ്റാന്റ്, ധര്‍മശാല, ചെറുകുന്ന് തറ, ചെറുകുന്ന് കണ്ണപുരം വില്ലേജ് ഓഫീസ്, മാങ്ങാട്ടുപറമ്പ യൂണിവേഴ്‌സിറ്റി ക്യാമ്പസ്, കല്യാശേരി, നാറാത്ത്, കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ്, പിഡബ്ല്യുഡി/ലേബര്‍ കോടതി, തളാപ്പ്, മഞ്ഞോടി, മീത്തലെപ്പീടിക, ഇരിക്കൂര്‍, പടിയൂര്‍, ശ്രീകണ്ഠപുരം, പയ്യാവൂര്‍, എസ്പി ഓഫീസ്, കണ്ണൂര്‍, കാടാച്ചിറ, മലപ്പട്ടം, പാപ്പിനിശേരി പഞ്ചായത്ത്, ആറളം ഫാം, ഇരിട്ടി ബസ് സ്റ്റാന്‍ഡ്, മേലെ ചൊവ്വ, ചക്കരക്കല്ല് ബസ് സ്റ്റാന്റ്, കൊളച്ചേരി, കതിരൂര്‍, പേരാവൂര്‍ പുതിയ ബസ്സ്റ്റാന്‍ഡ്, ഇരിട്ടി പഴയ ബസ് സ്റ്റാന്റ്, ചാലോട്, എടൂര്‍, അങ്ങാടിക്കടവ് കോളേജ്, പെരിങ്ങോം, മാത്തില്‍, മാതമംഗലം, പയ്യന്നൂര്‍ മുനിസിപ്പല്‍ ഓഫീസ്, കാര്‍ത്തികപുരം, ചുഴലി, ചെങ്ങളായി, സ്‌നേക് പാര്‍ക്, പരിയാരം മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ പ്ലാസ, ജില്ലാ ആശുപത്രി, ധനലക്ഷ്മി ആശുപത്രി ജംങ്ഷന്‍, തലശേരി പഴയ ബസ് സ്റ്റാന്റ്, തലശേരി പുതിയ ബസ് സ്റ്റാന്റ് പിണറായി, കൊളശേരി, മാഹിപ്പാലം, ഉളിക്കല്‍ ബസ് സ്റ്റാന്റ്, കലക്ടറേറ്റ്, കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസ്, കൂത്തുപറമ്പ്് വില്ലേജ് ഓഫീസ്, പാനൂര്‍, പള്ളിക്കുന്ന്, ചൊക്ലി, പയ്യന്നൂര്‍ മിനി സിവില്‍ സ്റ്റേഷന്‍, വിസ്മയ പാര്‍ക്ക്, തളിപ്പറമ്ബ് മിനി സിവില്‍ സ്റ്റേഷന്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.