പനി ബാധിച്ച് മരിച്ച സഹോദരങ്ങളുടെ അച്ഛന് ചികിത്സ നിഷേധിച്ചു

Monday 21 May 2018 10:12 am IST

കോഴിക്കോട്: പനി ബാധിച്ച് മരിച്ച സഹോദരങ്ങളുടെ അച്ഛന് ചികിത്സ നിഷേധിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയാണ് ചികിത്സ നിഷേധിച്ചത്. വെന്റിലേറ്ററില്‍ കഴിയുന്ന രോഗിയുടെ ചികിത്സാ തുക ഒന്നരലക്ഷം രൂപ ഉടന്‍ അടയ്ക്കണമെന്നാണ് ആശുപത്രിയുടെ നിര്‍ദേശം. ഇല്ലെങ്കില്‍ ചികിത്സ നിര്‍ത്തിവെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ആരോപണം.

വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയ ഡിസ്‌ചാര്‍ജ് ചെയ്യരുതെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.  വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സിക്കാന്‍ പണമില്ലാതെ നില്‍ക്കുന്ന രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കാനും മന്ത്രി ടിപി രാമകൃഷ്ണന്‍ നിര്‍ദേശം നല്‍കി. അതേസമയം നിപ്പോ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനമാകെ ജാഗ്രതാ നിര്‍ദേശം നല്‍കി. രോഗ ലക്ഷണമുള്ളവരുടെ രക്ത സ്രവ പരിശോധന നടത്തണം. ഇതു സംബന്ധിച്ച നിര്‍ദേശം ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കി. 

പനി മൂലം മരിച്ചവരുടെ വീടുകളില്‍ ഊരുവിലക്കാണ് നേരിടുന്നത്. രോഗം പടരുമെന്ന പേടിമൂലം മരിച്ച വീടുകളില്‍ ആരും പ്രവേശിക്കുന്നില്ല. ബന്ധുക്കളും നാട്ടുകാരും എത്തായതോടെ വീടുകള്‍ ഒറ്റപ്പെട്ട നിലയിലാണ്. പനിയെ നേരിടാനായി പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഇതുവരെ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഒമ്പതായി. നിപാ വൈറസ് തന്നെയാണ് പനിമരണത്തിന് പിന്നിലെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകിരിച്ചിരുന്നു. 

പുണെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സ്രവ പരിശോധനയിലാണ് നിപാ വൈറസാണ് മരണങ്ങള്‍ക്ക് പിന്നിലെന്ന് സ്ഥിരീകരിച്ചത്. അതേസമയം വൈറസ് ബാധമൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക് മരുന്നില്ല. പ്രതിരോധ നടപടികള്‍ മാത്രമാണ് ഫലപ്രദം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.