ഗാന്ധിജയന്തി ദിനത്തില്‍ ട്രെയിനില്‍ സസ്യാഹാരം മാത്രം

Monday 21 May 2018 12:50 pm IST
ഗാന്ധിജയന്തി ദിനം സസ്യാഹാരദിനമായി ആചരിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു. 150 മത് ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശയിലാണ് അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഒക്ടോബര്‍ രണ്ടിന് സസ്യാഹാരദിനമായി ആചരിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ആവശ്യപ്പെട്ടിരിക്കുന്നത്.

ന്യൂദല്‍ഹി: ഗാന്ധിജയന്തി ദിനം സസ്യാഹാരദിനമായി ആചരിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു. 150 മത് ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശയിലാണ് അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഒക്ടോബര്‍ രണ്ടിന് സസ്യാഹാരദിനമായി ആചരിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ആവശ്യപ്പെട്ടിരിക്കുന്നത്. 

2018, 2019, 2020 വര്‍ഷങ്ങളില്‍ ഒക്ടോബര്‍ രണ്ടിന് ഇന്ത്യന്‍ റെയില്‍വേയുടെ ക്യാന്റീനുകളിലും ട്രെയിനുകളിലും മാംസാഹാരം വിതരണം ചെയ്യില്ലെന്നാണ് ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം. ഇത് സംബന്ധിച്ച് എല്ലാ ഡിവിഷനുകള്‍ക്കും കഴിഞ്ഞ മാസം സര്‍ക്കുലര്‍ അയച്ചിട്ടുണ്ടെന്നും റെയില്‍വേ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജീവനക്കാരുള്‍പ്പടെയുള്ളര്‍ ഈ ദിവസം നോണ്‍വെജ് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. ട്രെയിനിലോ സ്റ്റേഷന്റെ പരിസരങ്ങളിലോ മാംസാഹാരം വില്‍പ്പന നടത്തരുതെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ കര്‍ശനമായി ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനാണ് തീരുമാനം. 

ഗാന്ധി ജയന്തിയോടനുബന്ധിച്ച് സബര്‍മതിയില്‍ നിന്നും സ്വച്ചതാ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തും. ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്ത ടിക്കറ്റ്. ശുചിത്വ സന്ദേശവുമായി ട്രെയിന്‍ സര്‍വീസ്, റെയില്‍വേയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളില്‍ ഗാന്ധിയുടെ ചിത്രം, മ്യൂറല്‍ പെയിന്റിങ് തുടങ്ങി മറ്റ് പദ്ധതികളും സാംസ്‌കാരിക വകുപ്പിന്റെ അനുമതിക്കായി അയച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.