ന്യൂനമര്‍ദ്ദം: മത്സ്യ ബന്ധനത്തിന് പോകരുതെന്ന് ജാഗ്രതാ നിര്‍ദേശം

Monday 21 May 2018 3:22 pm IST

കൊച്ചി: മറ്റന്നാള്‍ ഉച്ചവരെ ലക്ഷദ്വീപിനും മാലി പരിസരത്തും മത്സ്യ ബന്ധനത്തിന് പോകരുതെന്ന് ജാഗ്രതാ നിര്‍ദേശം. പ്രദേശത്ത് ശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരളതീരത്ത് കടലാക്രമണവും ഉയര്‍ന്ന തിരമാലകളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ആരും ഇന്ന് കടലില്‍ പോകാതിരിക്കാന്‍ പരമാവധി ശ്രമിക്കണമെന്നും പോകുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മാസം 29ന് കാലവര്‍ഷം കേരളത്തില്‍ എത്തുമെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും 28ന് എത്തുമെന്ന് സ്കൈമെറ്റ് സ്വകാര്യ കാലാവസ്ഥാ സ്ഥാപനവും പ്രവചിക്കുന്നു. ഇതിനും രണ്ടു ദിവസം മുമ്പേ മഴ എത്താമെന്ന് ചില നിരീക്ഷകരും അഭിപ്രായപ്പെടുന്നു. 

ശ്രീലങ്കയിൽ നാളെയോടെ മഴ ആരംഭിക്കുമെന്നാണ് സൂചന.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.