അരുണാചല്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഖനനം

Monday 21 May 2018 3:41 pm IST

ന്യൂദല്‍ഹി: ടിബറ്റിനോട് ചേര്‍ന്ന് അരുണാചല്‍ പ്രദേശുമായി ചേര്‍ന്ന് അതിര്‍ത്തി പങ്കിടുന്ന ഭാഗത്ത് ചൈന വന്‍ തോതില്‍ ഖനനം ആരംഭിച്ചു. ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ലുഹുന്‍സെ മേഖലയിലാണ് ഖനനം നടക്കുന്നത്. 

ഇവിടെ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വലിയ ശേഖരം കണ്ടെത്തിയതായും ഹോങ് കോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് 4.085 ലക്ഷം കോടിയോളം രൂപ വിലമതിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ അരുണാചല്‍പ്രദേശിലേക്ക് കടന്നു കയറാനുള്ള ചൈനയുടെ ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അരുണാചല്‍പ്രദേശും തെക്കന്‍ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈനയുടെ വാദം. 90,000 സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശം തങ്ങളുടേതാണെന്നും ചൈന പറയുന്നു. ഇവിടുത്തെ പ്രകൃതി വിഭവങ്ങളുടെ മേല്‍ അധികാരം നേടാനുള്ള ചൈനയുടെ നീക്കമാണ് ഖനനത്തിനു പിന്നിലെന്നും അവര്‍ പറയുന്നു.

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.