നിര്‍മല സീതാരാമനും ബിപ്ലബ് ദേബ് കുമാറും ചെങ്ങന്നൂരിലേക്ക്

Monday 21 May 2018 4:04 pm IST
എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ:പി.എസ്. ശ്രീധരന്‍പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാറും ചെങ്ങന്നൂരിലെത്തും

ചെങ്ങന്നൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ:പി.എസ്. ശ്രീധരന്‍പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാറും ചെങ്ങന്നൂരിലെത്തുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

23ന് ചെങ്ങന്നൂരിലെത്തുന്ന നിര്‍മ്മലാ സീതാരാമന്‍ ആയിരക്കണക്കിന് സ്ത്രീകള്‍ പങ്കെടുക്കുന്ന മഹിളാ സംഗമത്തെ അഭിസംബോധന ചെയ്യും. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാറും 24ന് രാവിലെ 11ന് ഹോട്ടല്‍ എംപയറില്‍ മണ്ഡലത്തിലെ പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. 

വൈകിട്ട് 3ന് മാന്നാറില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. 4ന് ചെങ്ങന്നൂരില്‍ റോഡ് ഷോ നയിക്കും. തുടര്‍ന്ന് വൈകിട്ട് 6ന് ചെറിയനാട് നടക്കുന്ന മഹാസമ്മേളനത്തില്‍ അദ്ദേഹം സംസാരിക്കുമെന്ന് രമേശ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.