വീട്ടില്‍ പോകണമെന്ന് എംഎല്‍എമാര്‍ കണ്ണുരുട്ടി, വടിയുമായി നേതാക്കള്‍

Monday 21 May 2018 5:11 pm IST
വീട്ടില്‍ പോകണമെന്ന് കോണ്‍ഗ്രസ്, ജെഡിയു എംഎല്‍എമാര്‍. നിയുക്ത മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി വ്യാഴാഴ്ച നിയമസഭയില്‍ വിശ്വാസം തേടുന്നതുവരെ പോകാനാവില്ലെന്ന് കോണ്‍ഗ്രസ്, ജെഡിയു നേതാക്കള്‍

ബെംഗളൂരു; വീട്ടില്‍ പോകണമെന്ന് കോണ്‍ഗ്രസ്, ജെഡിയു എംഎല്‍എമാര്‍.  നിയുക്ത മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി വ്യാഴാഴ്ച നിയമസഭയില്‍ വിശ്വാസം തേടുന്നതുവരെ  പോകാനാവില്ലെന്ന് കോണ്‍ഗ്രസ്, ജെഡിയു നേതാക്കള്‍. കോണ്‍ഗ്രസിന്റെ 78 എംഎല്‍എമാരും ദളിന്റെ 37 പേരും രണ്ട് സ്വതന്ത്ര  എംഎല്‍എമാരും ഇപ്പോഴും ഹോട്ടലില്‍ നേതാക്കളൊരുക്കിയ തടങ്കിലാണ്.

യെദ്യൂരപ്പ വിശ്വാസം തേടും മുന്‍പ്, ബിജെപി ഇവരെ റാഞ്ചുമെന്ന് ഭയന്ന് ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഇവരെ വന്‍കാവലില്‍ പാര്‍പ്പിച്ചതാണ്. ഒരാഴ്ചക്കു മേലായി ഇവര്‍ ഇങ്ങനെ പുറത്തു പോകാന്‍ കഴിയാതെ തടവിലായിട്ട്.

കഴിഞ്ഞ ദിവസം ഗവര്‍ണ്ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശ വാദം ഉന്നയിച്ച കുമാരസ്വാമി 24 വ്യാഴാഴ്ചയാണ് വിശ്വാസം തേടുന്നത്.  മെയ് 15ന് ഹോട്ടലുകളിലായതാണ്. മിക്കവരും വീട്ടില്‍ പോകമെന്ന് പറഞ്ഞ് ബഹളം തുടങ്ങിയിട്ടുണ്ട്. ഒരു ദിവസം ബന്ധുക്കളെ സന്ദര്‍ശിക്കാനെങ്കിലും അയക്കണമെന്നാണ് ഇപ്പോഴത്തെ അഭ്യര്‍ഥന.  ഒരു നിവൃത്തിയുമില്ല, വിശ്വാസവോട്ടെുപ്പ് കഴിയാതെ ഒരാളെയും പുറത്തുവിടില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്.

കോണ്‍ഗ്രസ് നേതാക്കള്‍ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപത്തുള്ള ഹില്‍ട്ടണ്‍ ഹോട്ടലിലും ദല്‍ എംഎല്‍എമാര്‍ ദോഡ്ഡബള്ളൂരിലെ ലെ മെറിഡിയന്‍ ഹോട്ടട്ടിലും ആണ് താമസിക്കുന്നത്. വിശ്വാസം തേടും വരെ ഇവരെ പുറത്തുവിടില്ല. കെപിസിസി പ്രസിഡന്റ് ജി. പരമേശ്വര പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.