കർണാടകയിൽ ബിജെപി മികച്ച പ്രകടനം കാഴ്ചവച്ചു; അമിത് ഷാ

Monday 21 May 2018 5:56 pm IST

ന്യൂദല്‍ഹി: ബി.ജെ.പി കര്‍ണാടകയില്‍ കാഴ്ച വച്ചത് മിന്നുന്ന  പ്രകടനമായിരുന്നെന്ന് അമിത് ഷാ. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എല്ലാ മര്യാദയും ലംഘിച്ചുവെന്നും ന്യൂദല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അമിത് ഷാ പറഞ്ഞു.

കര്‍ണാടക ജനതയുടെ വിധി കോണ്‍ഗ്രസിന് എതിരാണ്. സര്‍ക്കാരിനെതിരായ വികാരം ഉയര്‍ത്തി കാട്ടിയാണ് തങ്ങൾ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 122 ല്‍ നിന്ന് 78 ആയി കോണ്‍ഗ്രസ് ചുരുങ്ങി. സര്‍ക്കാര്‍ ഉണ്ടാകാനുള്ള ഭൂരിപക്ഷം ആര്‍ക്കും ഉണ്ടായിരുന്നില്ല. ഏറ്റവും വലിയ കക്ഷി ഞങ്ങളാണ്- അമിത് ഷാ പറഞ്ഞു. 

കര്‍ണാടക ജനത ബി.ജെ.പി അധികാരത്തില്‍ വരാനാണ് ആഗ്രഹിച്ചത്. അതിനാലാണ് തങ്ങള്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശ വാദം ഉന്നയിച്ചത്. ജയിക്കാനായി കോണ്‍ഗ്രസ് ജാതി രാഷ്ട്രീയം കളിച്ചു ഇതിനു പുറമെ കോണ്‍ഗ്രസ് വോട്ട്ബാങ്ക് രാഷ്ട്രീയം കളിച്ചത് വ്യക്തമാണെന്നും അമിത് ഷാ വ്യക്തമാക്കി. 

വര്‍ഷത്തിനുള്ളില്‍ കര്‍ണാടകയില്‍ നിരവധി കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. എസ്.ഡി.പി.ഐപി.എഫ്.ഐ അടക്കമുള്ള രാജ്യദ്രോഹ ശക്തികളുമായി കോണ്‍ഗ്രസ് കൂട്ടുകൂടിയെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.