ശ്രീനഗര്‍; വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്. ആര്ണിയയിലേക്ക് നടത്തിയ വെടിവയ്പ്പില്‍ ദര്‍ശനാ ദേവി, മൊഹിന്ദര്‍ കുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റു.രാവിലെ ഏഴു മണിയോടെയാണ് മോര്‍ട്ടാറുകളും ഷെല്ലുകളും ഉപയോഗിച്ചുള്ള പാക് ആക്രമണം തുടങ്ങിയതെന്ന് ബിഎസ്എഫ് അധികൃതര്‍ പറഞ്ഞു. വെടിവയ്പ്പില്‍ മൂന്ന് ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: