കോഴിക്കോട് മെഡിക്കല്‍ കോളജ് പേവാര്‍ഡ്, ചെസ്റ്റ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ മൂന്നു പേര് വീതവും കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ രണ്ടു പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ച മറ്റ് മൂന്നുപേരുടെ സ്രവങ്ങള്‍ വിശദ പരിശോധനയ്ക്ക് പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലംകൂടി ലഭിച്ചാലെ മരണകാരണം മാരകവൈറസായ നിപ മൂലമാണെന്ന് സ്ഥിരീകരിക്കാനാവൂ.
വൈറസ് ബാധ പടരുന്നതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രത്യേക നിരീക്ഷണ വാര്‍ഡ് ആരംഭിക്കാന്‍ തീരുമാനമായി. വാര്‍ഡ് 43 പുതുതായി ഐസൊലേഷന്‍ വാര്‍ഡായി മാറ്റും. രോഗികളുടെ പരിചരണത്തിനാവശ്യമായ പരിശീലനം ജീവനക്കാര്‍ക്ക് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: