ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു; മീന്‍പിടുത്തക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

Tuesday 22 May 2018 2:50 am IST

ഇടുക്കി: അറബിക്കടലിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു. സാഗറിന് പിന്നാലെയാണ് അറബിക്കടലില്‍ മറ്റൊരു ചുഴലിക്കാറ്റ് രൂപപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ തീരങ്ങളെ ബാധിക്കില്ലെന്നും മറുവശത്തേക്ക് കാറ്റ് നീങ്ങുമെന്നുമാണ് കേന്ദ്ര സമുദ്രഗവേഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

മീന്‍പിടുത്തക്കാര്‍ ഈ മേഖലയിലേയ്ക്ക് പോകരുതെന്നും പത്രക്കുറിപ്പില്‍ പറയുന്നു. ഇന്നലെ പുലര്‍ച്ചെ 5.30ഓടെയാണ് ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിച്ചത്. 48 മണിക്കൂറിനിടെ മേഖലയില്‍ ശക്തമായ കൊടുങ്കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. ഇതിന് ശേഷം അഞ്ച് ദിവസം കൊണ്ട് ഇത് വടക്കുപടിഞ്ഞാറന്‍ മേഖലയിലേയ്ക്ക് നീങ്ങി തെക്കന്‍ ഒമാന്‍, തെക്കുകിഴക്കന്‍ യെമന്‍ മേഖലയിലേക്ക് നീങ്ങും. 

23 വരെ ലക്ഷദ്വീപ് മേഖലയിലേക്കും, 24-26 വരെ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയിലേയ്ക്കും മീന്‍പിടുത്തക്കാര്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ 23 വരെ കടലില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. 26വരെ ഇതിന്റെ വേഗത കൂടാനും കുറയാനും സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രത പാലിക്കാന്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.