വരാനിരിക്കുന്നത് കഷ്ടകാലം; പരമേശ്വര ലിംഗായത്തുകള്‍ പിടിമുറുക്കി

Tuesday 22 May 2018 2:59 am IST

ബെംഗളൂരു;  ഇനി വരാനിരിക്കുന്നത് കടുത്ത നാളുകളാണെന്ന് കര്‍ണ്ണാടക  പിസിസി പ്രസിഡന്റ് ജി. പരമേശ്വര. പക്ഷെ ദക്ഷിണേന്ത്യയില്‍ ബിജെപി ഭരണം പിടിക്കാതിരിക്കേണ്ടതുണ്ടായിരുന്നു.അതിനാണ് ജെഡിഎസുമായി സഖ്യമുണ്ടാക്കിയത്. സഖ്യത്തിനെ അനവധി പേര്‍ എതിര്‍ക്കുന്നുണ്ട്. അതറിയാം. പക്ഷെ ബിജെപിയെ അധികാരത്തില്‍ നിന്നകറ്റി നിര്‍ത്താനാണ് ഇങ്ങനെ ചെയ്യേണ്ടിവന്നത്. ഇതു കണക്കിലെടുത്ത് മുതിര്‍ന്ന നേതാക്കള്‍ എടുത്ത തീരുമാനം അംഗീകരിക്കുകയായിരുന്നു. നാം ആ തീരുമാനത്തെ അംഗീകരിക്കണം. അദ്ദേഹം പറഞ്ഞു. 

അതിനിടെ  ഉപമുഖ്യമന്ത്രി സ്ഥാനം തങ്ങള്‍ക്കു വേണമെന്ന നകലപാടിലാണ് ലിംഗായത്തുകള്‍. അവര്‍ ഈ ആവശ്യം ഉന്നയിച്ച് ശക്തമായ സമ്മര്‍ദ്ദമാണ് കോണ്‍ഗ്രസില്‍ ചെലുത്തുന്നത്. ഇത് അംഗീകരിക്കേണ്ടിവന്നാല്‍ ഡി ശിവകുമാറും ജി. പരമേശ്വരയും പുറത്താകും. ഇവര്‍ ഉപമുഖ്യമന്ത്രി പദവിക്കു വേണ്ടിയുള്ള ചരടുവലികള്‍ നടത്തിവരികയാണ്. പരമേശ്വരക്ക് ഈ സ്ഥാനം ഏറെക്കുറെ ഉറച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ലിംഗായത്തുകളുടെ സമ്മര്‍ദ്ദം. അങ്ങനെ വന്നാല്‍ പ്രമുഖ ലിംഗായത്ത് നേതാവു കൂടിയായ എംബി പാട്ടീലിന്  ഉപമുഖ്യമ്ര്രന്തി പദം നല്‍കേണ്ടിവരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.