സൗജന്യ പഠനോപകരണ വിതരണം

Monday 21 May 2018 9:04 pm IST

എരുവട്ടി: ഓലായിക്കര തപസ്യ കലാസാംസ്‌കാരിക വേദിയുടെ ആറാം വാര്‍ഷികാഘോഷവും സൗജന്യ പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്‌കാരിക സായാഹ്നം ആര്‍എസ്എസ് സഹ പ്രാന്ത സംഘചാലക് അഡ്വക്കറ്റ് കെ.കെ.ബല്‍റാം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സൈക്കോളജിസ്റ്റും പ്രശസ്ത അധ്യാത്മിക പ്രഭാഷകനുമായ പ്രതീപ് ശ്രീലകം മുഖ്യ പ്രഭാഷണം നടത്തി.

കോട്ടയം പഞ്ചായത്ത് മെമ്പര്‍ പി.കെ.രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. പി.ആര്‍.രാജന്‍ സംസാരിച്ചു. ചടങ്ങില്‍ എസ്എസ്എല്‍സി, +2 പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ സനീഷ് ഓലായിക്കര സ്വാഗതവും അഭിജിത്ത് ദാസ് നന്ദിയും പറഞ്ഞു പ്രദേശത്തെ നൂറിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പഠനോപകരണങ്ങളും വിതരണം ചെയ്തു. സാംസ്‌കാരിക സായാഹ്നത്തിനു ശേഷം തപസ്യ യുടെ നൂറിലേറെ വരുന്ന കലാപ്രതിഭകള്‍ അണിയിച്ചൊരുക്കിയ തപസ്യ ഡാന്‍സ് നൈറ്റും തപസ്യയുടെ മാതൃ സമിതിയുടെ തിരുവാതിരയും അരങ്ങേറി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.