പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

Monday 21 May 2018 9:09 pm IST

 

ഇരിട്ടി : ചീങ്ങാക്കുണ്ടം വിവേകാനന്ദ കലാ സാംസ്‌കാരിക വേദിയുടെ എട്ടാം വാര്‍ഷികം അഡ്വ. സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിവേകാനന്ദന്‍ ഭാരതത്തിന്റെ പൊതു സ്വത്താണെന്നും അദ്ദേഹത്തിന്റെ മഹത്വം ജനങ്ങള്‍ കൂടുതല്‍ മനസ്സിലാക്കേണ്ടതുണ്ടെന്നും എംഎല്‍എ പറഞ്ഞു. ജിതേഷ് പായം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഇ. വൈശാഖ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഡ്വ.വി.കേശവന്‍ മുഖ്യഭാഷണം നടത്തി. 

പ്രഗതി വിദ്യാനികേതനുമായി ചേര്‍ന്ന് വിവേകാനന്ദ സാംസ്‌കാരിക വേദി നടത്തിവരുന്ന അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനത്തിന്റെ സമാപനവും വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും ചടങ്ങില്‍ നടന്നു. സേവനപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി സുമിക്‌സ് കിഡ്‌സ് സൗജന്യമായി നല്‍കുന്ന സ്‌കൂള്‍ ബാഗുകളുടെ വിതരണം സുമിക്‌സ് മാര്‍ക്കറ്റിങ്ങ് മാനേജര്‍ ജിജീഷ് വിതരണം ചെയ്തു. ചീങ്ങാക്കുണ്ടം പ്രദേശത്തെ യുവ കര്‍ഷകരായ ബാലന്‍ മമ്മാലി, ടോമി മുളവന എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വിദ്യാഭ്യാസ രംഗത്തു സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിവരുന്ന രണ്ടാമത് ജയകൃഷ്ണന്‍ മാസ്റ്റര്‍ പുരസ്‌കാരം ഇ. വൈശാഖിനും, സാംസ്‌കാരികവേദി എല്ലാമാസവും നടത്തിവരുന്ന ക്വിസ് മത്സരത്തില്‍ മൂന്നാം ക്ലാസ് മുതല്‍ അഞ്ചാം കഌസുവരെ ഉള്ളവരുടെ വിഭാഗത്തില്‍ വിജയിയായ ദേവികാ സുമേഷ്, ആറ് മുതല്‍ പത്തു വരെയുള്ള വിഭാഗത്തില്‍ വിജയിയായ ആകാശ് ജിത്ത് എന്നിവര്‍ക്കും ചടങ്ങില്‍ വെച്ച് സമ്മാനങ്ങള്‍ നല്‍കി. എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകളില്‍ വിജയികളായവരെയും സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരെയും ആദരിച്ചു. പേരാവൂര്‍ പ്രഗതി പ്രിന്‍സിപ്പാള്‍ വി.ശങ്കരന്‍ പുന്നാട്, ഡോ.ജി.ശിവരാമകൃഷ്ണന്‍, ഫാ.തോമസ് അട്ടേങ്ങാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. ഷാജി ഒതയോത്ത് സ്വാഗതവും എം.കെ.രാജേഷ് നന്ദിയും പറഞ്ഞു.   

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.