ഉപരാഷ്ട്രപതി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

Tuesday 22 May 2018 3:10 am IST

കാലടി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്നലെരാവിലെ 11.20 ഓടെ ക്ഷേത്രകവാടത്തില്‍ എത്തിയ അദ്ദേഹത്തെ ശൃംഗേരി മഠം അഡ്മിനിസ്‌ട്രേറ്റര്‍ഡോ.വി.അര്‍. ഗൗരിശങ്കര്‍ പൊന്നാട ചാര്‍ത്തി സ്വീകരിച്ചു. തുടര്‍ന്ന് മാനേജര്‍ പ്രൊഫ. എ. സുബ്രഹ്മണ്യ അയ്യര്‍, അസ്സി. മാനേജര്‍ സൂര്യനാരായണ ഭട്ട്, സുധാകര ഭട്ട്, നാരായണ ഭട്ട് എന്നിവരുടെ നേതൃത്വത്തില്‍ വേദ വിദ്യാര്‍ത്ഥികള്‍ വേദആലാപനത്തോട പൂര്‍ണ്ണകുംഭം നല്‍കി ക്ഷേത്രത്തിലേക്ക് ആനയിച്ചു.

ശ്രീശാരദാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം ആര്യാംബ സമാധി മണ്ഡപവും ശക്തി ഗണപതിയേയും ദര്‍ശിച്ച് ശ്രീശങ്കരസന്നിധിയില്‍ എത്തി ശ്രീശങ്കരാചാര്യ ക്ഷേത്രത്തിലും ദര്‍ശനം നടത്തി. ഗവര്‍ണര്‍ പി. സദാശിവവും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ശൃംഗേരിമഠം പ്രസിദ്ധീകരിച്ച പുസ്തകവും പ്രസാദവും ഉപരാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും മാനേജര്‍ നല്‍കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.