വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

Monday 21 May 2018 10:23 pm IST

 

വടകര: ദേശീയപാതയില്‍ മുട്ടുങ്ങല്‍ കെഎസ്ഇബി ഓഫീസിന് സമീപം കാറും കണ്ടെയിനര്‍ ലോറിയും തമ്മില്‍ കൂട്ടിയിച്ച് മൂന്നുപേര്‍ മരിച്ചു, രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 7.20 ഓടെയാണ് സംഭവം. കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോകുന്ന കെഎല്‍ 58 വി 3158 മാരുതി സ്വിഫ്റ്റ് കാറും കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന കെ എല്‍ 11 ബി ഇ 6196 കണ്ടെയ്‌നര്‍ ലോറിയുമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറ് പൂര്‍ണ്ണമായും തകര്‍ന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ഏറെ പണിപ്പെട്ടാണ് കാറിനകത്തുള്ളവരെ പുറത്തേക്കെടുത്തത്. 3 പേര്‍ അപകടസ്ഥലത്ത് വെച്ച് മരണമടഞ്ഞു. പരിക്കേറ്റ രണ്ടുപേരെ വടകര സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകര സിഐ മധുസൂധനന്റെ നേതൃത്വത്തിലുള്ളപോലിസ് സംഘമാണ് നടപടി സ്വീകരിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.