ലയണല്‍ മെസിക്ക് അഞ്ചാം ഗോള്‍ഡന്‍ ഷൂ

Tuesday 22 May 2018 3:35 am IST

മാഡ്രിഡ്: ബാഴ്‌സലോണയുടെ ലയണല്‍ മെസി അഞ്ചാം തവണയും യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്‌കാരത്തിന് അര്‍ഹനായി. ലാ ലിഗയിലെ അവസാന മത്സരത്തില്‍ ബാഴ്‌സ ഏകപക്ഷീയമായ ഒരു ഗോളിന് റയല്‍ സോസീഡാഡിനെ തോല്‍പ്പിച്ചതിനെ തുടര്‍ന്നാണ്  മെസി വീണ്ടും ഈ അവാര്‍ഡിന് അര്‍ഹനായത്. അഞ്ചു തവണ ഈ പുരസ്‌കാരം നേടിയ ഏക കളിക്കാരനാണ് ഈ അര്‍ജന്റീനിയന്‍ താരം.

ഈ സീസണില്‍ 34 ഗോളുകള്‍ നേടിയ മെസി 68 പോയിന്റോടെയാണ് ഗോള്‍ഡന്‍ ഷൂ സ്വന്തമാക്കിയത്. ലിവര്‍പൂളിന്റെ മുഹമ്മദ് സാലാ 32 ഗോളും 68 പോയിന്റും നേടി രണ്ടാം സ്ഥാനത്തെത്തി. ടോട്ടനത്തിന്റെ ഹാരി കെയ്‌നാണ് തൊട്ടുപിന്നില്‍. കെയ്‌ന്  മുപ്പത് ഗോളും അറുപത് പോയിന്റും ലഭിച്ചു. കഴിഞ്ഞ വര്‍ഷവും മെസിക്കായിരുന്നു ഈ പുരസ്‌കാരം. 2010, 2012,2013 വര്‍ഷങ്ങളിലും മെസി ഈ അവാര്‍ഡ് സ്വന്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.