ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; മാണിയുടെ പിന്തുണ ഇന്നറിയാം

Tuesday 22 May 2018 8:00 am IST

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാണി ഏത് മുന്നണിയെ പിന്തുണയ്ക്കുമെന്ന് ഇന്നറിയാം. യുഡിഎഫിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യുഡിഎഫ് നേതാക്കള്‍ പാലായില്‍ മാണിയെ കണ്ടിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനുള്ള പാര്‍ട്ടി ഉപസമിതിയോഗം ഇന്ന് പത്തിന് പാലായില്‍ കെ.എം.മാണിയുടെ വസതിയില്‍ ചേരും. യോഗശേഷം തീരുമാനം പ്രഖ്യാപിക്കും.

യു.ഡി.എഫ്. വിട്ടശേഷം, ഇടതുമുന്നണിയോടു ചേരാനുള്ള താത്പര്യം പാര്‍ട്ടി പലതവണ വ്യക്തമാക്കിയിരുന്നു. എന്നിട്ടും അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ നീക്കം. കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണിയിലെടുക്കാനുള്ള നീക്കത്തെ സി.പി.ഐ. ആദ്യംമുതലേ എതിര്‍ത്തു. 

വിവിധ വേദികളില്‍ സി.പി.ഐ.നേതാക്കള്‍ ഈ എതിര്‍പ്പ് തുറന്നുപറയുകയുംചെയ്തു. ഇക്കാര്യത്തില്‍, സി.പി.എം. തീരുമാനമെടുക്കാന്‍ വൈകിയതും കേരള കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.