ലൈംഗിക പീഡനം മറച്ചുവച്ച സംഭവത്തിൽ ബിഷപ്പ് കുറ്റക്കാരൻ

Tuesday 22 May 2018 11:53 am IST

സിഡ്​നി: സഹപ്രവര്‍ത്തകന്‍ നടത്തിയ ബാല ലൈംഗിക പീഡനത്തെ മറച്ചുവെച്ച സംഭവത്തിൽ ഓസ്ട്രേലിയൻ കത്തോലിക്ക​ ആര്‍ച്ച്‌​ ബിഷപ്​ ഫിലിപ്​ വില്‍സണ്‍(67) കുറ്റക്കാരനാണെന്ന്​ കോടതി.  1970കളില്‍ നടന്ന സംഭവത്തില്‍ ന്യൂ കാസില്‍ പ്രാദേശിക കോടതി ഇയാളെ രണ്ടു വര്‍ഷത്തെ തടവിന്​ ശിക്ഷിച്ചു. അഡലെയ്​ഡ്​ ചര്‍ച്ചിലെ ആര്‍ച്ച്‌​ ബിഷപ്പാണ്​ ഫിലിപ്​ വില്‍സണ്‍.

1970ല്‍ മെയിറ്റ്​ലാന്‍റിലെ ചര്‍ച്ചില്‍ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് ഫിലിപ്​ വില്‍സൻ്റെ സഹപ്രവര്‍ത്തകനായിരുന്ന വികാരി ജെയിംസ്​ ​ഫ്ലെച്ചര്‍ ചര്‍ച്ചിലെ സഹായികളായിരുന്ന ഒൻപത് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇക്കാര്യം ഇരകളായ രണ്ട്​ കുട്ടികള്‍ ഫിലിപ്​ വില്‍സണിനെ അറിയിച്ചിരുന്നുവെങ്കിലും ഇദ്ദേഹം നടപടിയൊന്നും സ്വീകരിച്ചില്ല. 

സംഭവം നടന്ന്​ അഞ്ചു വര്‍ഷത്തിനു ശേഷം 1976ലാണ് ഇരകളില്‍ ഒരാള്‍ ഫിലിപ്​ വല്‍സണിനോട്​ പീഡനത്തെക്കുറിച്ച്‌​ പറഞ്ഞത്. മറ്റൊരാള്‍ കുമ്പസാരക്കൂട്ടില്‍ വച്ചാണ് ബിഷപ്പിനോട് സംഭവത്തെക്കുറിച്ച്‌ പറഞ്ഞത്. എന്നാല്‍, താന്‍ കളവ്​ പറയുകയാണെന്ന്​ പറഞ്ഞ് ശിക്ഷയായി​ പത്തു തവണ പ്രാര്‍ഥന ചൊല്ലാന്‍ തന്നോട്​ ആവശ്യപ്പെട്ടതായി ഇയാള്‍ കോടതിയെ അറിയിച്ചു.

ജെയിംസ്​ ​ഫ്ലെച്ചര്‍ കുറ്റക്കാരനാണെന്ന്​ കോടതി 2004ല്‍ കണ്ടെത്തിയിരുന്നു. 2006ല്‍ ജയിലില്‍ വെച്ച്‌​ ഫ്ലെച്ചര്‍ മരിക്കുകയും ചെയ്​തു. പീഡന വിവരം താന്‍ അറിഞ്ഞിരുന്നില്ലെന്ന വാദത്തില്‍ ആര്‍ച്ച്‌​ ബിഷപ്​ ഉറച്ചു നിന്നുവെങ്കിലും അദ്ദേഹത്തി​​ൻ്റെ വാദം കോടതി തള്ളുകയായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.