മരാര്‍ ഭവന് നേരെ ബോംബേറ്: പയ്യന്നൂരില്‍ സിപിഎം അക്രമം, ബിജെപി പ്രവര്‍ത്തകന് ഗുരുതര പരിക്ക്

Tuesday 22 May 2018 1:21 pm IST
രാവിലെ പത്ത് മണിയോടെ സംഘടിച്ചെത്തിയ സിപിഎം ക്രിമിനല്‍ സംഘം പയ്യന്നൂരിലെ ബിജെപി ഓഫീസായ മാരാര്‍ജി ഭവന് നേരേ ഉഗ്ര ശക്തിയുള്ള സ്റ്റീല്‍ ബോംബ് എറിഞ്ഞു.

പയ്യന്നൂര്‍: സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചെന്ന കള്ള പ്രചാരണത്തെത്തുടര്‍ന്ന് സംഘടിച്ചെത്തിയ സിപിഎം  സംഘം നഗരത്തിലെ കടയില്‍ സാധനം വാങ്ങാനെത്തിയ ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ചു. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്ക് സമീപത്തെ രഞ്ജിത്തി(33)നാണ് അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റത്. രാവിലെ പത്ത് മണിയോടെ സംഘടിച്ചെത്തിയ സിപിഎം ക്രിമിനല്‍ സംഘം പയ്യന്നൂരിലെ ബിജെപി ഓഫീസായ മാരാര്‍ജി ഭവന് നേരേ ഉഗ്ര ശക്തിയുള്ള സ്റ്റീല്‍ ബോംബ് എറിഞ്ഞു. 

തുടര്‍ന്ന് പഴയ ബസ് സ്റ്റാന്റ് പരിസരത്തുവെച്ചാണ് രഞ്ജിത്തിനെ ക്രിമിനല്‍ സംഘം ആക്രമിച്ചത്. രഞ്ജിത്തിനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രഞ്ജിത്തിനെ ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശന്‍ മാസ്റ്റര്‍, മേഖലാ ഉപാദ്ധ്യക്ഷന്‍ എ.പി.ഗംഗാധരന്‍, ജില്ലാ വൈസ് പ്രസിഡന്റ് പി.ബാലകൃഷ്ണന്‍ മാസ്റ്റര്‍, മണ്ഡലം പ്രസിഡന്റ് ടി.രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. പോലീസ് മേധാവി ശിവവിക്രം പയ്യന്നൂരില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. നഗരത്തില്‍ പോലിസ് പട്രോളിങ്് ശക്തമാക്കി.

സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചിരുന്നു. ഇദ്ദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒരു പ്രശ്‌നവുമില്ലാത്ത പ്രദേശത്ത് മനപ്പൂര്‍വം സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് ബിജെപി നേതൃത്വം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.