പ്രണയിനിക്ക് ആശംസ നേര്‍ന്നത് സര്‍വകലാശാല വെബ്സൈറ്റ് ഹാക്ക് ചെയ്തുകൊണ്ട്

Tuesday 22 May 2018 3:59 pm IST
കാമുകിക്ക് ജന്മദിനാശംസ അറിയിക്കാന്‍ സര്‍വകലാശാലയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. ഇന്ത്യയിലെ പ്രമുഖ കേന്ദ്ര സര്‍വകലാശാലയായ ജാമിയ മിലിയ സര്‍വകലാശാലയുടെ വെബ്സൈറ്റാണ് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ഹാക്ക് ചെയ്യപ്പെട്ടത്.

ന്യൂദല്‍ഹി : കാമുകിക്ക് ജന്മദിനാശംസ അറിയിക്കാന്‍ സര്‍വകലാശാലയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. ഇന്ത്യയിലെ പ്രമുഖ കേന്ദ്ര സര്‍വകലാശാലയായ ജാമിയ മിലിയ സര്‍വകലാശാലയുടെ വെബ്സൈറ്റാണ് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ഹാക്ക് ചെയ്യപ്പെട്ടത്.

സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് ' ഹാപ്പി ബര്‍ത്ത് ഡേ പൂജ,ലവ് യൂ ' എന്ന സന്ദേശമാണ് കാണാന്‍ കഴിഞ്ഞത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. പിന്നീട് സൈറ്റ് സാധാരണനിലയിലായി.ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരും രംഗത്തു വന്നിട്ടില്ല. സര്‍വകലാശാലയും ഇതു സംബന്ധിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല.

സര്‍വകലാശാലകളുടെയും വിവിധ മന്ത്രാലയങ്ങളുടേതുമടക്കം നിരവധി സ്ഥാപനങ്ങളുടെ വെബ്സൈറ്റുകള്‍ അടുത്ത കാലത്ത് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ദേശീയ സുരക്ഷാ സേനയുടെ വെബ്സൈറ്റും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. 2013 മുതല്‍ 2016 വരെയുള്ള കാലയളവില്‍ 700ല്‍ അധികം ഔദ്യോഗിക വെബ്സൈറ്റുകളാണ് ആക്രമണത്തിന് ഇരയായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.