ദളുമായുള്ള സഖ്യം മുറിവേല്‍പ്പിച്ചു; ശിവകുമാര്‍

Tuesday 22 May 2018 4:26 pm IST
ജെഡിയുവുമായി ഉണ്ടാക്കിയ സഖ്യം കഠിനമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍. ദേശീയ താല്പ്പര്യം മുന്‍നിറുത്തി അത് അംഗീകരിക്കുകയായിരുന്നു.

ബെംഗളൂരു: ജെഡിയുവുമായി ഉണ്ടാക്കിയ സഖ്യം കഠിനമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍. ദേശീയ താല്പ്പര്യം മുന്‍നിറുത്തി അത് അംഗീകരിക്കുകയായിരുന്നു.

പ്രവര്‍ത്തകര്‍ക്ക്, പ്രത്യേകിച്ച് മൈസൂരില്‍ നിന്നുള്ളവര്‍ക്ക് അംഗീകരിക്കാന്‍ വളരെ വിഷമമുള്ള തീരുമാനമായിരുന്നു സഖ്യം. രാമനഗരം, ചന്നപട്ടണം, മാണ്ഡ്യ, മൈസൂര്‍, ഹാസന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ദളും കോണ്‍ഗ്രസും തമ്മില്‍ അതിശക്തമായ പോരാട്ടമായിരുന്നു നടന്നത്. ഈ സ്ഥലങ്ങളിലെല്ലംം ഞങ്ങള്‍ തീവ്രതയോടെയാണ് ദളിനെതിരെ പൊരുതിയത്. പക്ഷെ ഇപ്പോള്‍ ഒന്നിക്കുകയാണ്. 

എന്റെ കുടുംബമടക്കം മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും അതില്‍ വേദനയുണ്ട്, അത് അവരെ മുറിവേല്‍പ്പിച്ചിട്ടുമുണ്ട്.കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്ന കാലത്ത് എനിക്കും കുടുംബത്തിനും എതിരെ അനവധി കേസുകളാണ് എടുത്തിരുന്നത്. ദേശീയ താല്പ്പര്യത്തിന് എന്റെ വ്യക്തി താല്പ്പര്യം തടസമാകരുത്.ശിവകുമാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.