ഒരു വെല്ലുവിളിയുമില്ല; 2019 ല്‍ ഭൂരിപക്ഷം കൂടും: അമിത് ഷാ

Tuesday 22 May 2018 7:03 pm IST
ബിജെപിക്കെതിരേ വിവിധ പാര്‍ട്ടികള്‍ ഒരുമിക്കുന്നുവെന്നും മറ്റുമുള്ള നീക്കങ്ങള്‍ പാര്‍ട്ടിയെ ആശങ്കപ്പെടുത്തുന്നില്ല. ഇപ്പോള്‍ ബിജെപിക്കെതിര ഒന്നിക്കുന്നുവെന്നു പറയുന്ന ഏതു പാര്‍ട്ടിയാണ് ബിജെപിക്ക് അനുകൂലമായിരുന്നത്.

ന്യൂദല്‍ഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. പാര്‍ട്ടി ആസ്ഥാനത്ത് മാധ്യമ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. 

കര്‍ണാടകത്തില്‍ ബിജെപിക്ക് ഭൂരിപക്ഷം കിട്ടിയില്ല. അതിനാല്‍ പാര്‍ട്ടിക്ക് ശക്തി ക്ഷയിച്ചുവെന്ന് വിലയിരുത്തുന്നവര്‍ അങ്ങനെ പറയട്ടെ. പക്ഷേ, 2019 ല്‍ നിലവിലുള്ളതിനേക്കാള്‍ ഭൂരിപക്ഷം സീറ്റുകള്‍ നേടി നരേന്ദ്ര മോദി പ്രധാനമന്ത്രിയാകും, അമിത് ഷാ പറഞ്ഞു.

ബിജെപിക്കെതിരേ വിവിധ പാര്‍ട്ടികള്‍ ഒരുമിക്കുന്നുവെന്നും മറ്റുമുള്ള നീക്കങ്ങള്‍ പാര്‍ട്ടിയെ ആശങ്കപ്പെടുത്തുന്നില്ല. ഇപ്പോള്‍ ബിജെപിക്കെതിര ഒന്നിക്കുന്നുവെന്നു പറയുന്ന ഏതു പാര്‍ട്ടിയാണ് ബിജെപിക്ക് അനുകൂലമായിരുന്നത്.

കര്‍ണാടകത്തില്‍ ദേവെ ഗൗഡ ബിജെപിയോടൊപ്പമായിരുന്നില്ല. മമതാ ബാനര്‍ജിക്ക് കര്‍ണാടകത്തില്‍ വലിയ റോളൊന്നുമില്ല. മമത ബിജെപിയോടൊപ്പമായിരുന്നില്ല. ഗൗഡയ്ക്ക് ബംഗാളിലും വലിയ റോളൊന്നുമില്ല. ഒഡീഷയിലെ നവീന്‍ പട്നായിക്കോ യുപിയിലെ അഖിലേഷ് യാദവോ ഒന്നും മുമ്പും ബിജെപിയോടൊപ്പമായിരുന്നില്ല. അതിനാല്‍ ഇപ്പറയുന്ന രാഷ്ട്രീയമൊന്നും ബിജെപിക്ക് വെല്ലുവിളിയല്ല, അമിത് ഷാ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.