തൂത്തുക്കുടി വെടിവയ്പ്; കൊല്ലപ്പെട്ടവരുടെ കുടുംബത്തിനു 10 ലക്ഷം ധനസഹായം

Tuesday 22 May 2018 8:17 pm IST
തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് വിരുദ്ധ സമരത്തിനിടെ പോലീസ് നടത്തിയ വെടിവയ്പില്‍ 11 പേരാണു കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് വെടിവയ്പ്പിലും സംഘര്‍ഷത്തിലും പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

തൂത്തുക്കുടി: തൂത്തുക്കുടി വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനു തമിഴ്‌നാട് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. വെടിവയ്പില്‍ പരിക്കേറ്റവര്‍ക്ക് മൂന്നു ലക്ഷം രൂപയും ധനസഹായം നല്‍കും. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് വിരുദ്ധ സമരത്തിനിടെ പോലീസ് നടത്തിയ വെടിവയ്പില്‍ 11 പേരാണു കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് വെടിവയ്പ്പിലും സംഘര്‍ഷത്തിലും പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന വേദാന്ത സ്റ്റെര്‍ലൈറ്റ് കോപ്പര്‍ നിര്‍മാണ യൂണിറ്റിനെതിരായ സമരമാണ് അക്രമ സംഭവങ്ങളിലും വെടിവയ്പ്പിലും കലാശിച്ചത്. പ്ലാന്റിനെതിരേ ഒരു മാസത്തിലേറെയായി പ്രക്ഷോഭം നടന്നുവരികയായിരുന്നു. പ്ലാന്റിന്റെ പ്രവര്‍ത്തനത്തിനെതിരേ പ്രതിഷേധക്കാര്‍ തൂത്തുക്കുടി കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചോടെയാണ് ചൊവ്വാഴ്ചത്തെ സംഘര്‍ ഷത്തിനു തുടക്കം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.