അഞ്ചു വര്‍ഷവും കുമാരസ്വാമി തന്നെ മുഖ്യമന്ത്രിയെന്ന് തീരുമാനിച്ചിട്ടില്ല: ജി. പരമേശ്വര

Tuesday 22 May 2018 8:46 pm IST
മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസുമായി പങ്കിടില്ലെന്ന കുമാര സ്വാമിയുടെ പ്രസ്താവന തള്ളിയാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. താന്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്നാണ് കുമാരസ്വാമിയുടെ പ്രഖ്യാപനം.

ന്യൂദല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയായി അടുത്ത അഞ്ചു വര്‍ഷവും കുമാരസ്വാമി തന്നെ തുടരുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ ജി. പരമേശ്വര .

മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസുമായി പങ്കിടില്ലെന്ന കുമാര സ്വാമിയുടെ പ്രസ്താവന തള്ളിയാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. താന്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്നാണ് കുമാരസ്വാമിയുടെ പ്രഖ്യാപനം.

അതേസമയം, കുമാരസ്വാമി സ്വാര്‍ത്ഥനാണെന്നും, ഈ സഖ്യം തന്റെ കുടുംബക്കാരെയും,കോണ്‍ഗ്രസ് പ്രവര്‍ത്താകരെയും ഒരു പോലെ വേദനിപ്പിച്ചതായും ഡി.കെ ശിവകുമാര്‍ പ്രതികരിച്ചു.

കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തില്‍ വിള്ളലുകള്‍ സൂചിപ്പിക്കുന്ന പ്രസ്താവനകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്.

അഞ്ച് വര്‍ഷവും താന്‍ തന്നെയാവും മുഖ്യമന്ത്രിയെന്ന് കുമാരസ്വാമി ഏകപക്ഷീയമായി പ്രഖ്യാപിച്ചു. ആദ്യം സത്യപ്രതിജ്ഞ, പിന്നീട് ഇക്കാര്യങ്ങളില്‍ ചര്‍ച്ചയെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.എന്നാല്‍ ഇതിനെ ജെഡിഎസ് തള്ളികളഞ്ഞിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.